play-sharp-fill

മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ ; പിടിയിലായത് അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ച്

സ്വന്തം ലേഖകൻ അട്ടപ്പാടി : മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ. അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ചാണ് ശ്രീമതി പിടിയിലായത്. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ശ്രീമതി പിടിയിലായത്. കർണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബർ അവസാനം മഞ്ചക്കണ്ടിയിൽ നടന്ന പോലീസുമായുള്ള ഏറ്റമുട്ടലിൽ ഉൾപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ ശ്രീമതി കൊല്ലപ്പെട്ടതായാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ മൃതദേഹം ബന്ധുക്കൾ തിരിച്ചറിയാത്തതിനെ തുടർന്ന് അവർ രക്ഷപ്പെട്ടതായി പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. നേരത്തെ തണ്ടർബോൾട്ട് ശ്രീമതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏറെകാലമായി കബനി ദളത്തിനു വേണ്ടി […]

മുഖ്യമന്ത്രിയ്ക്കും അഞ്ച് പൊലീസ് സ്‌റ്റേഷനുകൾക്കും  മാവോയിസ്റ്റ്  ഭീഷണി ;  പൊതുപരിപാടികൾ വൻ സുരക്ഷയിൽ , പൊലീസ് സ്റ്റേഷനുകൾക്കും  ജാഗ്രതാ  നിർദേശം

സ്വന്തം ലേഖകൻ കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷനുകൾക്കും മാവോയിസ്റ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണവിഭാഗം. അട്ടപ്പാടിയിൽ മാവോയിസ്റ്റുകളും തണ്ടർ ബോർട്ടും  തമ്മിലുണ്ടായ സംഘർഷത്തിൽ  മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീഷണി ഉയർന്നത്. കോഴിക്കോട്  ജില്ലയിലെ മലയോരമേഖലയിലെ കോടഞ്ചേരി, താമരശ്ശേരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂവി, തൊട്ടിൽപ്പാലം സ്റ്റേഷനുകൾക്കാണ് ഭീഷണി. ഇതോടെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികളിലെല്ലാം വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഇതിനു പുറമെ,​ വയനാടിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത പുലർത്തണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ തണ്ടർബോൾട്ട് സംഘം എത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പരിശോധന ശക്തമാക്കണം. കോഴിക്കോട് പന്തീരാങ്കാവിൽ […]

സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം ; മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട് പരിശോധന ശക്തമാക്കി

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി  ഉൾവനത്തിൽ വീണ്ടും  മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉള്ളതായി സൂചന. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ഭീകരര്‍ ഉള്‍വനത്തില്‍ ഉണ്ടെന്ന വിവരമാണ് നിലവിൽ ലഭിക്കുന്നത്.   ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന ഊര്‍ജിതമാക്കി. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്കായാണ് പരിശോധന. രക്ഷപ്പെട്ട മാവോയിസ്റ്റുകൾ കാടിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ തമിഴ്‌നാട് പൊലീസും കര്‍ണ്ണാടക പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനായി  വനത്തിനുള്ളിൽ  ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നിലവിൽ  നടക്കുന്നത്. എന്നാൽ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിത ആരാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പരിക്കേറ്റ ഭീകരര്‍ സമീപത്തുള്ള […]

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരത ; സി. പി. ഐ

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്ത് വന്നിരിക്കുകയാണ്. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരതയാണെന്ന് സിപിഐ പ്രതിനിധി സംഘം വ്യക്തമാക്കി. സി. പി. ഐ പ്രതിനിധി സംഘത്തിന്റെ മഞ്ചക്കണ്ടി സന്ദർശനത്തിനിടയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തേണ്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മാവോസിസ്റ്റുകളുമായി നടന്നത് വ്യാജ ഏറ്റമുട്ടൽ തന്നെയാണെന്ന സംശയം ബലപ്പെട്ടെന്നും പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും സംസ്ഥാന നിർവാഹക സമിതി അംഗം പി.പ്രസാദും പറഞ്ഞു. ഏറ്റുമുട്ടൽ […]

മാവോയിസ്റ്റുകൾ തിരിച്ചടിക്ക് തയ്യാറെടുക്കുന്നു ; പോലീസിനും വനംവകുപ്പിനും ജാഗ്രതാ നിർദ്ദേശം

  സ്വന്തം ലേഖിക കൽപ്പറ്റ : കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഏറ്റുമുട്ടലുകളിലായി ഏഴു മാവോയിസ്റ്റുകളെ കേരളാ പോലീസ് വധിച്ചതിനെത്തുടർന്ന് മാവോയിസ്റ്റുകൾ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. ഇതേത്തുടർന്ന് പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിർദേശം. വനമേഖല കൂടുതലുള്ളതും മാവോയിസ്റ്റുകൾക്കു സ്വാധീനമുള്ളതുമായ വയനാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അതീവ ജാഗ്രതാനിർദേശമുണ്ട്. വനമേഖലയിലും വനാതിർത്തികളിലുള്ള പോലീസ്, വനംവകുപ്പ് ഓഫീസുകളിലും സായുധജാഗ്രത പുലർത്തണമെന്നു വയനാട് ജില്ലാ പോലീസ് മേധാവി നിർദേശിച്ചു. ഉദ്യോഗസ്ഥർ രാത്രി ഒറ്റയ്ക്കു സഞ്ചരിക്കരുത്. മാവോയിസ്റ്റ് ആക്രമണസാധ്യതയുള്ള തിരുനെല്ലി, തലപ്പുഴ, പുൽപ്പള്ളി, വെള്ളമുണ്ട, മേപ്പാടി പോലീസ് സ്‌റ്റേഷനുകളിൽ കൂടുതൽ തണ്ടർബോൾട്ട് കമാൻഡോകളെ നിയോഗിച്ചു. […]