play-sharp-fill

വർഷങ്ങളായുള്ള ആഗ്രഹം സഫലമായി ; മമ്മൂട്ടിയും മഞ്ചുവും ഒന്നിക്കുന്നു

  സ്വന്തം ലേഖിക കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം എന്നത് മഞ്ജു വാര്യരുടെ ചിരകാല സ്വപ്നമായിരുന്നു. മഞ്ജുവിന്റെ ഈ ആഗ്രഹം സഫലമായിരിക്കുകയാണിപ്പോൾ. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യർ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമാണ് ഇത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലർ ചിത്രത്തിൽ മഞ്ജുവാര്യരും നിഖില വിമലുമാണ് നായികമാർ. ഇരുവരും മമ്മൂട്ടിയോടൊപ്പം ഇതാദ്യമാണ്. ജിസ് ജോയിയുടെ […]

മഞ്ജുവാര്യരുടെ ഷൂട്ടിങ് കണ്ട് മതിമറന്ന മകൻ പെറ്റമ്മയെ മറന്നു ; ഒടുവിൽ അമ്മയ്ക്ക് രക്ഷകരായത് കേരള പൊലീസ്

  സ്വന്തം ലേഖിക മലയിൻകീഴ്: മഞ്ചുവാര്യരുടെ സിനിമാ ഷൂട്ടിങ് കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകൻ.വിളവൂർക്കാവ് സ്വദേശികളായ അമ്മയും മകനും പെൻഷൻ വിവരം തിരക്കാനായാണ് മലയിൻകീഴിലെ ട്രഷറിയിലെത്തിയത്. അമ്മ അകത്തേക്ക് പോയപ്പോൾ മകൻ പുറത്ത് നിൽക്കുകയായിരുന്നു. എന്നാൽ ട്രഷറിയിലെ നടപടികളെല്ലാം പൂർത്തിയാക്കി അമ്മ പുറത്തിറങ്ങിയപ്പോൾ മകനെ കാണാനായില്ല. ഓർമ്മക്കുറവുള്ള അമ്മയാവട്ടെ മകനെ കാത്തിരുന്ന് വലയുകയും ചെയ്തു. മൊബൈൽ ഫോണില്ലാത്തതിനാൽ മകനെ വിളിച്ച് നോക്കാനും സാധിച്ചില്ല. ഒടുവിൽ ഈ അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോ പിടിച്ചു. എന്നാൽ, വീട് നിൽക്കുന്ന സ്ഥലം ഓർത്തെടുക്കാനായില്ല. ഓട്ടോയിൽ ഏറെ […]

മഞ്ചു ഇനി മെഗാസ്റ്റാറിനൊപ്പം

  സ്വന്തം ലേഖിക തിരുവനന്തപുരം : മമ്മൂട്ടി ചിത്രത്തിൽ ഇതാദ്യമായി മഞ്ജുവാര്യർ അഭിനയിക്കുന്നു. നവാഗതനായ ജോഫിൻ. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് മഞ്ജു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ മഞ്ജുവാര്യർ മമ്മൂട്ടിയുടെ നായികയായല്ല അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന സുപ്രധാന കഥാപാത്രമാണ് മഞ്ജുവിന്എന്നാണ് സൂചന. ഷൂട്ടിംഗ് ഡിസംബർ ഒടുവിൽ എറണാകുളത്ത് തുടങ്ങും. കുട്ടിക്കാനമാണ് മറ്റൊരു ലൊക്കേഷൻ.