video
play-sharp-fill

മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു ; പാലായിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചാണ് അപകടം

ഏറ്റുമാനൂർ : മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (26) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 12.30ന് ആയിരുന്നു അപകടം. ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു . പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു. കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് […]

സാര്‍ ലഡ്ഡു..; ജോസ്‌മോന്‍ വാങ്ങി വച്ചിട്ടുണ്ടല്ലോ, അവിടെ നിന്നും പകുതി വിലയ്ക്ക് എനിക്ക് തരും; പാലായില്‍ പണാധിപത്യത്തിന് മുകളില്‍ ജനാധിപത്യം വാണു; കോപ്പനെ കാപ്പന്‍ വീഴ്ത്തിയെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ പാലാ: പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയത്തിലേക്ക്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി ആയിരുന്നു മുന്നില്‍. എന്നാല്‍, പിന്നീട് മാണി സി കാപ്പന്‍ മുന്നിലേക്ക് കയറിയ ശേഷം പിന്നീടൊരിക്കലും പുറകിലേക്ക് പോയിട്ടില്ല. പാലായുടെ മനസ് കാപ്പന്റെ കൈയ്യില്‍ ഭദ്രമാണ് എന്നാണു സൂചന. വിജയ പ്രതീക്ഷ ഉണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി ഇന്ന് രാവിലെ 1000 ലഡു വാങ്ങിവെച്ചത് വാര്‍ത്തയായിരുന്നു. ഈ ലഡു വെറുതെ ആകുമോയെന്ന സംശയത്തിലാണ് മുന്നണി. […]

ജോസ് കെ.മാണിയ്‌ക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചു ; പാലായിൽ കാപ്പനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി

സ്വന്തം ലേഖകൻ കോട്ടയം : പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നൽകി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷൻ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷനർക്ക് പരാതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടേയും, ബന്ധപ്പെട്ടവരുടേയും ഈ നടപടി ജനപ്രാതിനിധ്യ നിയമം 123(4) പ്രകാരവും ഇൻഡ്യൻ പീനൽ കോഡ് 171(ജി) പ്രകാരവും കുറ്റകരവും മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനവുമാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസൻസ് പോലുമില്ലാത്ത […]

ജോസ് കെ മാണി കുലംകുത്തി; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍; അടി നടത്തിയത് തിയേറ്റര്‍ ലൈസന്‍സിന്റെ പേരില്‍; പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗണ്‍സിലര്‍ക്ക് ഇടത് നേതൃത്വത്തിന്റെ താക്കീത്; അടിക്ക് പിന്നില്‍ മാണി സി കാപ്പന്‍ എന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തിയാണെന്നും ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പറയുന്ന പോസ്റ്ററുകള്‍ സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പതിച്ചിരിക്കുന്നത്. പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന പാലാ നഗരസഭയില്‍ ഭരണപക്ഷ അംഗങ്ങളായ സിപിഎം, കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ […]

പാലായെ ചൊല്ലി ഇടതുമുന്നണി വിട്ട കാപ്പൻ ത്രിശങ്കുവിൽ ; എൻ.സി.കെയെ ഘടക കക്ഷിയാക്കില്ല, പകരം സഹകരിപ്പിക്കാൻ തീരുമാനവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാലാ സീറ്റിനെ ചൊല്ലിയായിരുന്നു ഏറെ ചർച്ചകളും വാർത്തകലും. പാലാ സീറ്റിനെ ചൊല്ലിയാണ് മാണി സി. കാപ്പൻ ഇടതുമുന്നണി വിട്ടതും. എന്നാൽ ഇടതുമുന്നണി വിട്ട കാപ്പൻ ഇപ്പോൾ ത്രിശങ്കുവിലാണ്. എൻ.സി.പി വിട്ട് അദ്ദേഹം രൂപീകരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ മുന്നണിപ്രവേശനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും യു.ഡി.എഫ്. ഇതുവരെ തയ്യാറായിട്ടില്ല. മുന്നണി പ്രവേശവും രണ്ട് സീറ്റുകളും പ്രതീക്ഷിച്ചു നിൽക്കുന്ന കാപ്പന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പാലാ സീറ്റ് കാപ്പന് നൽകിയാലും മുന്നണിപ്രവേശം ധൃതി പിടിച്ച് […]

പാലായില്‍ ഇനി ഇനി കാപ്പന്‍ മാജിക്….! പുതിയ പാര്‍ട്ടിയുമായി മാണി സി.കാപ്പന്‍ ; പ്രഖ്യാപനം രണ്ട് ദിവസത്തിനകം

സ്വന്തം ലേഖകന്‍ കോട്ടയം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാലാ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ ഇടമാവുകയാണ്. മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍. രണ്ട് ദിവസത്തിനകം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മൂന്ന് സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് പദ്ധതി. പാലാ സീറ്റ് ഉറപ്പായെങ്കിലും മറ്റ് രണ്ട് സീറ്റുകളില്‍ കൂടി ധാരണയുണ്ടാക്കി യുഡിഎഫ് ഘടകകക്ഷി […]

പാലാ സീറ്റ് പോയി കിട്ടിയാൽ മതിയെന്നായിരുന്നു ശശീന്ദ്രന് ; ജോസ് കെ.മാണിയെ എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നതും പാലാ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിയിട്ടും പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിന് പാലാ സീറ്റ് കൈവിട്ടു കളയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകൂട്ടിയിരുന്നുവെന്ന് മാണി സി കാപ്പൻ. പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും കാപ്പൻ വ്യക്തമാക്കി. ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എൻ.സി.പി. ജയിച്ച സീറ്റുകളിൽ ഒന്ന് കൊടുക്കണമെന്ന് സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് ശേഷം എ.കെ. ശശീന്ദ്രൻ […]

കാപ്പന് പാലായില്‍ പിന്തുണയേറുന്നു; പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി മണ്ഡലം ചുറ്റും

സ്വന്തം ലേഖകന്‍ കോട്ടയം: മാണി സി കാപ്പന് പാലായില്‍ പിന്തുണയേറുമ്പോള്‍ ജോസ് കെ. മാണിയെ രംഗത്തിറക്കി കാപ്പനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് നീക്കം. ഞായറാഴ്ച മുതല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പദയാത്ര ആരംഭിക്കും. പാലായില്‍ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ഥിയെന്നു കൂടി വ്യക്തമാക്കുകയാണ് എല്‍ഡിഎഫ്. ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ജോസ് കെ.മാണി ഒരാഴ്ചയ്ക്കകം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമെത്തും. കാപ്പന്റെ കൂറുമാറ്റത്തിനൊപ്പം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. ഒന്നര വര്‍ഷം കൊണ്ട് കാപ്പന് ഇത്രയും ജനപിന്തുണ കിട്ടിയോ എന്നതാണ് ജോസ് കെ.മാണി വിഭാഗത്തെ […]

സിപിഎമ്മിനെ വിറപ്പിച്ച് മാണി സി കാപ്പന്‍; കാപ്പന്റെ ജനപിന്തുണയില്‍ ഞെട്ടി ജോസ് കെ.മാണിയും ഇടത്പക്ഷവും

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവിന് കൂടി വേദിയാകുകയാണ് പാലാ. സിറ്റിംങ് എം.എല്‍.എ. മാണി സി.കാപ്പന്‍ എന്‍.സി.പി. വിട്ട് യു.ഡി.എഫ്. ക്യാമ്പിലേക്ക് ചേക്കേറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോഴാണ് കാപ്പന്‍ കൂട് വിട്ട് കൂട് മാറിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചുവട് മാറ്റം. വേദിയിലേക്ക് കാപ്പന്‍ എത്തിയതാകട്ടെ നിരവധി ബൈക്കുകളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരുന്നു. നൂറ് ബൈക്കുകള്‍ റാലിയില്‍ […]

തിരുനക്കര കൊച്ചുകൊമ്പനെന്ന് മാണി സി കാപ്പനെ വിശേഷിപ്പിച്ച് പിജെ ജോസഫ്; ജൂനിയര്‍ മാന്‍ഡ്രേക്കായ ജോസ് കെ മാണിയെ എല്‍ഡിഎഫ് സന്തോഷപൂര്‍വ്വം ഏറ്റെടുത്തു; പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണം; പാലായിലെ യുഡിഎഫ് വേദി പുതിയ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷിയായി

സ്വന്തം ലേഖകന്‍ കോട്ടയം: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പാലായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മാണി സി കാപ്പന്‍ എത്തി. നിരവധി അനുയായികളോടൊപ്പം പാലായില്‍ റോഡ് ഷോ നടത്തിയ ശേഷമാണ് കാപ്പന്‍ യു ഡി എഫ് വേദിയിലെത്തിയത്. ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി,പി ജെ ജോസഫ് തുടങ്ങിയ പ്രമുഖനേതാക്കളും വേദിയിലുണ്ടായിരുന്നു. തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പന്‍ യു ഡി എഫ് വേദിയിലെത്തിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്. ജോസ് കെ […]