മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു ; പാലായിൽ നിന്ന് കോട്ടയത്തേക്കുള്ള   യാത്രയ്ക്കിടെ ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചാണ് അപകടം

മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു ; പാലായിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചാണ് അപകടം

ഏറ്റുമാനൂർ : മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (26) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 12.30ന് ആയിരുന്നു അപകടം.

ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു . പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം.

രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു. കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കു പരിക്കേറ്റു. രാഹുലിൻ്റെ സംസ്കാരം പിന്നീട്.