മണര്‍കാട് പള്ളിയില്‍ റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഒരു അപേക്ഷ പോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല; പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്ന് വിധിന്യായത്തില്‍ വ്യക്തം; അന്യന്റെ മുതല്‍ ആഗ്രഹിയ്ക്കരുതെന്നും മോഷ്ടിയ്ക്കരുതെന്നുമുള്ള കല്‍പ്പന മറന്ന് പരസ്പരം പോരടിക്കുന്നവരോട് പറയാനുള്ളത്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: മണര്‍കാട് പള്ളിക്കേസില്‍ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരാത്തവരെ വാട്‌സ് ആപ് മെസേജുകളും ആധികാരികത ഇല്ലാത്ത കുറിപ്പുകളും പങ്ക് വച്ച് ആശങ്കയിലാക്കുന്ന സംഘങ്ങള്‍ കൂടിവരികയാണ്. മണര്‍കാട് പള്ളി ഭരണത്തിന് ഒരു റിസീവറെ വയ്ക്കുന്നതിനാണ് മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തതെന്ന് പറയുന്നവര്‍ അറിയുക- റിസീവറെ നിയമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷപോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. സബ് കോടതി യില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭക്ക്‌ അനുകൂല വിധിയുള്ളതിനാലാണ് മുന്‍സിഫ് കോടതി കേസ് തള്ളിയതെന്നും സബ്‌കോടതി വിധി നിലനില്‍ക്കുമെന്നും […]

മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയെന്ന് വിധിച്ച് കോട്ടയം മുന്‍സിഫ് കോടതി; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍ കോട്ടയം: മണര്‍കാട് പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്നും കെ. എസ് വര്‍ഗീസ് കേസ് മണര്‍കാട് പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. ഓര്‍ത്തഡോക്‌സ് സഭ ഫയല്‍ ചെയ്ത അന്യായം തള്ളിയാണ് മണര്‍കാട് പള്ളിക്ക് അനുകൂലമായി വിധി വന്നത്. മണര്‍കാട് സെന്റ് മേരീസ് പള്ളി സ്വതന്ത്രപള്ളിയാണെന്ന വിധി വന്നതോടെ യാക്കോബാ- ഓര്‍ത്തഡോക്‌സ് സഭകളുടെ ഭരണഘടനയും പള്ളിക്ക് ബാധകമാവില്ല. സ്വതന്ത്ര ഭരണഘടന അനുസരിച്ചാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്ന വിധി വന്നതോടെ കെ. എസ് വര്‍ഗീസ് കേസും പള്ളിക്ക് ബാധകമാവില്ല. ഇതോടെ നീണ്ട നാളായി […]