മലരിക്കലേക്ക് വരൂ !!!! ഗ്രാമീണ ജല ടൂറിസം മേളയ്ക്കു ജനുവരി 14ന് തുടക്കം;പടയണി, ജലയാനയാത്ര, നാട്ടരങ്ങ്, കുടുംബശ്രീ അംഗങ്ങളും മലരിക്കൽ ഇക്കോ ടൂറിസം ആൻഡ് വാട്ടർ ലില്ലി പാർക്കിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യമേള, വയൽ നടത്തം, ഗാനമേള, നാടകം തുടങ്ങിയ വിവിധ പരിപാടികളും, വടംവലി, വള്ളംകളി തുടങ്ങിയ മത്സരങ്ങളും മേളയ്ക്ക് മാറ്റുകൂട്ടും.
കോട്ടയം: നാലാമത് മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് ജനുവരി 14ന് തുടക്കമാകും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ കാഞ്ഞിരം-തിരുവാർപ്പ്-ചെങ്ങളം സർവീസ് സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ പുനർസംയോജന […]