play-sharp-fill
ആശുപത്രിയിലേക്ക് പോവാണ് സാറേ.., പൊയ്ക്കോ പക്ഷേ ഹെൽമറ്റ് വയ്ക്കണം : അല്ലേൽ പിഴയടക്കണം; ഹെൽമറ്റ് വയ്ക്കാത്ത നഗരസഭാ ചെയർമാനെ പൊലീസ് പൊക്കി;എസ് ഐ ആയിരിക്കേ നാട്ടിലിറക്കി ജനങ്ങളെ വിറപ്പിച്ച പുലിയെ ഒറ്റവെടിക്ക് തീർത്ത് തുടക്കം;കേരളാ പൊലീസിലെ മിന്നും താരമായി സി.ഐ ഗോപകുമാർ

ആശുപത്രിയിലേക്ക് പോവാണ് സാറേ.., പൊയ്ക്കോ പക്ഷേ ഹെൽമറ്റ് വയ്ക്കണം : അല്ലേൽ പിഴയടക്കണം; ഹെൽമറ്റ് വയ്ക്കാത്ത നഗരസഭാ ചെയർമാനെ പൊലീസ് പൊക്കി;എസ് ഐ ആയിരിക്കേ നാട്ടിലിറക്കി ജനങ്ങളെ വിറപ്പിച്ച പുലിയെ ഒറ്റവെടിക്ക് തീർത്ത് തുടക്കം;കേരളാ പൊലീസിലെ മിന്നും താരമായി സി.ഐ ഗോപകുമാർ

എ.കെ ശ്രികുമാർ

കോട്ടയം : കൊറോണ രാജ്യത്ത് അതിവേഗം പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവനും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മൂന്ന് ദിവസം പിന്നിടുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർ നിരവധിയാണ്. നിർദ്ദേശം ലംഘിക്കുന്നവരിൽ ജനപ്രതിനിധികളും ഉണ്ട്.


ഇത്തരത്തിൽ നിർദ്ദേശം ലംഘിച്ച്, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ കായംകുളം നഗരസഭാ ചെയർമാനേ പൊലീസ് പിടികൂടി. നിർദ്ദേശം ലംഘിക്കുക മാത്രമല്ല ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ഇയാൾ ഹെൽമെറ്റും ധരിച്ചിട്ടുണ്ടായിരുന്നില്ല. നിർദ്ദേശം ലംഘിച്ചത് ചോദ്യം ചെയ്തപ്പോൾ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും ഹെൽമെറ്റ് ധരിക്കാതെ നിയമം ലംഘിച്ച ഇയാളിൽ നിന്നും കായംകുളം പൊലീസ് അഞ്ഞൂറ് രൂപ പിഴയും ഈടയാക്കിയ ശേഷമാണ് വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊതു ജനങ്ങൾ കഴിവതും വീട്ടിൽ തന്നെയാണ്.ഈ അവസരത്തിലാണ് ടൗണിലിറങ്ങി ഷോ കാണിക്കാനും, പോലീസിൻ്റെ പ്രവർത്തനം വിലയിരുത്താനും ലോക്കൽ നേതാക്കളും ജനപ്രതിനിധികളും രംഗത്തിറങ്ങിയത്.

ജനപ്രതിനിധികളും ലോക്കൽ നേതാക്കളും ഹെൽമറ്റ് വയ്ക്കുകയോ സീറ്റ് ബെൽറ്റ് ഇടുകയോ ചെയ്യാറില്ല, പൊലീസ് പിടിച്ചാൽ ഭരണത്തിൻ്റെ പേരുപറഞ്ഞ് തൊപ്പി തെറിപ്പിക്കുമെന്ന് പറഞ്ഞ് വിരട്ടും. അങ്ങനെയുള്ളപ്പോഴാണ് കായംകുളം എസ് എച്ച് ഒ ഗോപകുമാർ ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനത്തിൽ വന്ന നഗരസഭാ ചെയർമാന് തന്നെ പിഴ വിധിച്ച് നിയമം കൃത്യമായി നടപ്പാക്കിയത്.മുൻപ് കോഴിക്കോട് ജില്ലയിൽ പ്രൊബേഷൻ എസ് ഐ ആയിരിക്കെ നാട്ടിലിറങ്ങി ജനങ്ങൾക്ക് ഭീഷണിയായ പുലിയെ വെടിവെച്ച് ഹിറോ ആയ ഉദ്യോഗസ്ഥനാണ് ഗോപകുമാർ