ലോക്ക് ഡൗൺ : മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു ; സംഭവം തൃശൂരിൽ
സ്വന്തം ലേഖകൻ
തൃശൂർ : രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മുഴുവൻ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിരുന്നു. ഇതേ തുടർന്ന് മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. തൃശൂർ കുന്നംകുളം തൂവാനൂർ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്.
മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് സനോജിന്റെ ആത്മഹത്യ എന്നാണ് ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനാൽ തുടർന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് എഫ്‌ഐആർ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പങ്കുവെച്ചിരുന്നു. നാല് പേരെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.Toll Free Helpline Number : 1056)