ബസ്സിനുള്ളിൽ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം ; കണ്ടക്ടർ പിടിയിൽ ; കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലാണ് വിദ്യാർഥികൾക്ക് നേരെ അതിക്രമം ഉണ്ടായത് ; പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കോട്ടയം : ബസ്സിനുള്ളിൽ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി സ്വദേശി വർഗീസ് എ.ജെ( 52) യെയാണ് പോക്സോ നിയമപ്രകാരം കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് ഇയാൾ.
വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി . കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ ആർ, എസ്.ഐ ശ്രീജിത്ത് റ്റി, സി.പി.ഓ മാരായ കാനേഷ്, സുരേഷ്, വിപിൻ, ഷെജിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0
Tags :