play-sharp-fill

മലപ്പുറത്ത് എത്തിച്ചത് 4479 കിലോ കാര്‍ഗോയിലെ 250പാക്കറ്റുകളില്‍ 32എണ്ണം ; 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചതിൽ 992എണ്ണമൊഴിച്ച്‌ 6758 മതഗ്രന്ഥങ്ങള്‍ എവിടെയാണെന്നത് അജ്ഞാതം ; ശിവശങ്കറിനും ബിനീഷിനും പിന്നാലെ അടുത്ത ഊഴം കെ.ടി. ജലീലിനോ..? അറസ്റ്റ് ഭീതിയില്‍ ജലീൽ

സ്വന്തം ലേഖകൻ കൊച്ചി: ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഖുറാന്‍ ഇറക്കുമതിചെയ്തതെന്ന കേസിൽ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് നാളെ വിശദമായി ചോദ്യം ചെയ്യും. ഏതെങ്കിലും ഒരു കേസിൽ ചോദ്യം ചെയ്ത ശേഷം മാത്രമേ ആരെയെങ്കിലും പ്രതിയാക്കാന്‍ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ. അതിനാൽ തന്നെ നാളത്തെ ചോദ്യം ചെയ്യൽ ജലീലിന് നിർണ്ണായകമാണ്. നാളത്തെ ചോദ്യം ചെയ്യലിന് ശേഷം ഒരുപക്ഷേ ജലീലിനെ അറസ്റ്റ് ചെയ്യാനും സാധ്യത ഉണ്ട്. ഇതിന് മുന്നോടിയായി കസ്റ്റംസ് ഗവര്‍ണ്ണറുടെ അനുമതിയും തേടിയേക്കും. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണിലെ മായ്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത […]

സത്യം ബോധ്യപ്പെടുത്തുന്നതിൽ സന്തോഷം മാത്രം ; തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരാകുമെന്ന് കെ.ജലീൽ

സ്വന്തം ലേഖകൻ കൊച്ചി: തിങ്കളാഴ്ച കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീൽ. മത ഗ്രന്ഥ വിതരണവുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത്. കെ ടി ജലീലിന്റെ ഗൺമാനെ കസ്റ്റംസ് ചോദ്യം ചെയ്തുവെന്നാണ് ഒടുവിലത്തെ വിവരം. ഗൺമാന്റെ ഫോൺ ജലീൽ പലപ്പോഴും ഉപയോഗിച്ചെന്ന വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഗൺമാനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതിന് പിന്നാലെയാണ് ജലീലിനോട് തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാൻ […]

മന്ത്രി കെ.ടി ജലീലിന് കോവിഡ് : സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് മന്ത്രിമാർക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചെങ്കിലും മന്ത്രി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയിൽ യാതൊരു പ്രശ്‌നവുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജലീലിന് പിന്നാലെ കഴിഞ്ഞ ദിവസം മന്ത്രി എം എം മണിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡിന് പുറമെ എം.എം മണിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൂടി ഉള്ളതിനാലാണ് പ്രത്യേക പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ മാത്രം […]

ജലീലിന് കുരുക്ക് മുറുകുന്നു : മന്ത്രി അമേരിക്കയിലേക്കും ഗൾഫിലേക്ക് നടത്തിയ വിദേശയാത്രകളെത്ര, യാത്രാലക്ഷ്യം എന്നിവയും എൻ.ഐ.എ നിരീക്ഷണത്തിൽ ;കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ, ഇന്തപ്പഴം എന്നിവയുടെ ഉറവിടത്തെക്കുറിച്ചും അതിശക്തമായ അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു. കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ ജലീലിന്റെ വിദേശയാത്രകളുൾപ്പടെ എൻ.ഐ.എ. അന്വേഷിക്കും. മന്ത്രി അമേരിക്കയിലും ഗൾഫിലും നടത്തിയ വിദേശയാത്രകളാണ് പ്രധാനമായും അന്വേഷണപരിധിയിൽ വരിക. മന്ത്രിയുടെ അമേരിക്കൻ യാത്രയിൽ പാക്കിസ്ഥാൻ സംഘനടയുടെ പരിപാടിയിൽ പങ്കെടുത്തുവെന്ന ആരോപണവും ഇപ്പോൾ സജീവമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ജലീലിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യും. ജലീൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് നടത്തിയ യാത്രകൾ എത്ര അവയുടെ ലക്ഷ്യം എന്നിവയും പരിശോധിക്കും. ഇതിന് പുറമെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ […]

ജൂൺ ആദ്യം ഒരു ഫോണിൽ നിന്നും സ്വപ്‌നയ്ക്ക് എത്തിയ ശബ്ദസന്ദേശത്തിന് മന്ത്രി ജലീലിന്റെ ശബ്ദവുമായി സാമ്യം ; ജലീലിന്റെ ശബ്ദസാമ്പിളെടുത്ത് പരിശോധന നടത്താൻ ആലോചനയുമായി എൻ.ഐ.എ : ഡിലീറ്റ് ചെയ്ത സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള സ്വപ്‌നാ സരേഷിന്റെ ചോദ്യം ചെയ്യൽ ഇനി നിർണ്ണായകം. സ്വപ്‌ന സുരേഷിന്റെ മൊബൈൽ ഫോണിൽ നിന്നും വീണ്ടെടുത്ത ഓരോ തെളിവിനും ഇനി ഉത്തരം നൽകേണ്ടി വരും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്‌നയ്ക്ക് പുറമെ സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ശിവശങ്കറിനെ കുടുക്കാനുള്ള തെളിവുകൾ ചാറ്റിൽ ഉണ്ടെന്നാണ് സൂചന. ഇതോടൊപ്പം സ്വപ്നയുടെ ഡിലീറ്റ് […]

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ; ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയുടെയും നിയോജകമണ്ഡലം പ്രസിഡന്റിന്റെയും തലയ്ക്ക് പരിക്കേറ്റു : കോട്ടയം നഗരത്തിൽ വൻ സംഘർഷാവസ്ഥ: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടനത്തിന് ശേഷം സമ്മേളനം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തതിന് ശേഷം നടന്ന പ്രതിഷേധത്തിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റമുട്ടിയത്.വീഡിയോ ഇവിടെ കാണാം – കെ.കെ റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇതിനിടെ ഒരു സംഘം പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് കളക്‌ട്രേറ്റിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്നുണ്ടായ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു […]

യൂത്ത് ഫ്രണ്ട് എമ്മിന്റെ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം ; ലാത്തിചാർജിൽ സജി മഞ്ഞക്കടമ്പന്റെ തലപൊട്ടി ; കോട്ടയം കെ.കെ റോഡിൽ അരമണിക്കൂറോളം സംഘർഷാവസ്ഥ ; ഗതാഗതം തടസപ്പെട്ടു : വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി  ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എമ്മിന്റെയും യൂത്ത് ഫ്രണ്ടിന്റെയും നേതൃത്വത്തിൽ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. പി.ജെ ജോസഫ് വിഭാഗം നടത്തിയ കളക്‌ട്രേറ്റ് മാർച്ചിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് പൊലീസ് രണ്ട് തവണ ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് ലാത്തിചാർജിൽ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ തലപൊട്ടി. തല പൊട്ടിയ മഞ്ഞക്കടമ്പലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ ആയിരുന്നു സംഘർഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നൂറോളം വരുന്ന […]

നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനം ; മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന വിവാദങ്ങൾക്കിടയിൽ ന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. നയതന്ത്ര ചാനൽ മുഖേനെയെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ ജലീലിനെ കസറ്റംസ് ചോദ്യം ചെയ്യും. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സ്‌പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചിട്ടുണ്ട്. നയതന്ത്ര ചാനൽ വഴിയെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ. കോൺസുലേറ്റിന് […]

ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കെ.ടി ജലീൽ എൻ.ഐ.എ ഓഫിസിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് ചിരിക്കുന്ന മുഖവുമായി ; ചാനലുകൾക്ക് മുഖം കൊടുക്കാതെ ആലുവ മുൻ എം.എൽ.എ എ.എം യൂസഫിന്റെ കാറിൽ യാത്ര തുടങ്ങിയ മന്ത്രി ഗസ്റ്റ്ഹൗസ് എത്തും മുൻപ് മറ്റൊരു വാഹനത്തിൽ കയറി യാത്ര : പുലർച്ചെ മുതൽ മാധ്യമങ്ങൾക്ക് പിടിതരാതെ ജലീലിന്റെ ഒളിച്ചുകളി തുടരുമ്പോൾ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. നേരത്തെ ഒന്ന് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയെ ഇന്ന് പുലർച്ചെ മുതൽ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്തു. നീണ്ട ഒൻപത് മണിക്കൂർ എൻഐഎ ചോദ്യം ചെയ്ത ശേഷമാണ് എൻ.ഐ.എ ഓഫിസിൽ നിന്നും മന്ത്രി കെ ടി ജലീൽ പുറത്തിറങ്ങി വന്നത്. പുറത്തേക്ക് ചിരിച്ച മുഖവുമായാണ് ജലീൽ എത്തിയത്. ശേഷം കാറിൽ കയറി യാത്ര തുടർന്നു. എന്നാൽ മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് […]

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം ; അക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക് : ഏഴ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില അതീവ ഗുരുതരം

സ്വന്തം ലേഖകൻ പാലക്കാട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം.ആക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക്. പരിക്കേറ്റ ഏഴ് ഉദ്യോഗസ്ഥരുടെ നിലഗുരുതരം.വ്യാഴാഴ്ച രാവിലെ പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിലാണ് അക്രമണം നടന്നത്. വി ടി ബലറാം എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധപ്രവർത്തകരണ് പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇരുമ്ബ് ദണ്ഡും മര കഷ്ണങ്ങളും ഉപയോഗിച്ചാണ് പൊലീസിന് നേരെ ആക്രമണം നടനന്ത്. ഇതിനുപുറമെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും നടന്നു. […]