ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കെ.ടി ജലീൽ എൻ.ഐ.എ ഓഫിസിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് ചിരിക്കുന്ന മുഖവുമായി ; ചാനലുകൾക്ക് മുഖം കൊടുക്കാതെ ആലുവ മുൻ എം.എൽ.എ എ.എം യൂസഫിന്റെ കാറിൽ യാത്ര തുടങ്ങിയ മന്ത്രി ഗസ്റ്റ്ഹൗസ് എത്തും മുൻപ് മറ്റൊരു വാഹനത്തിൽ കയറി യാത്ര : പുലർച്ചെ മുതൽ മാധ്യമങ്ങൾക്ക് പിടിതരാതെ ജലീലിന്റെ ഒളിച്ചുകളി തുടരുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. നേരത്തെ ഒന്ന് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയെ ഇന്ന് പുലർച്ചെ മുതൽ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്തു.

നീണ്ട ഒൻപത് മണിക്കൂർ എൻഐഎ ചോദ്യം ചെയ്ത ശേഷമാണ് എൻ.ഐ.എ ഓഫിസിൽ നിന്നും മന്ത്രി കെ ടി ജലീൽ പുറത്തിറങ്ങി വന്നത്. പുറത്തേക്ക് ചിരിച്ച മുഖവുമായാണ് ജലീൽ എത്തിയത്. ശേഷം കാറിൽ കയറി യാത്ര തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ മറ്റൊരു വാഹനത്തിൽ കയറി യാത്രയായി. മന്ത്രി എൻഐഎ ഓഫീസിൽ നിന്നും എത്തിയ ശേഷം മടങ്ങിയ കാറിൽ അദ്ദേഹം ഉണ്ടായിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എൻഐഎ ഓഫിസിൽ എത്താനായിരുന്നു ജലീലിന്റെ ശ്രമം.

എൻഐഎ യുടെ മുതിർന്ന ഉദ്യോഗസ്ഥർ പോലും ഓഫിസിൽ എത്തും മുൻപ് രാവിലെ ആറുമണിക്ക് എൻഐഎ ഓഫീസിൽ മന്ത്രി എത്തിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ രഹസ്യ നീക്കം പാളുകയായിരുന്നു.

ഔദ്യോഗിക വാഹനം ഒഴിവാക്കി കളമശ്ശേരിയിൽ നിന്നും മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് പുലർച്ചെ അഞ്ചരയോടൈ മന്ത്രി എൻഐഎ ഓഫീസിൽ എത്തിയത്.

Tags :