സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതൽ ; സർവീസ് നടത്തുക കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നും

സ്വന്തം ലേഖകൻ കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനത്തോടെ സംസ്ഥാനത്ത് സർവീസ് നിർത്തി വച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. നാളെ 206 ദീർഘദൂര സർവീസുകൾ ആരംഭിക്കും. അതേസമയം സർവീസ് പുനരാരംഭിച്ചാലും കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നുമായിരിക്കും സർവീസുകൾ നടത്തുക. എന്നാൽ കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നുമായിരിക്കും ബസ് സർവീസ് ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഈ കാലത്ത് പൊതുഗതാഗത സംവിധാനത്തെ ജനങ്ങൾ കയ്യൊഴിയുന്ന രീതിയാണ് […]

ഓടിയിട്ടും രക്ഷയില്ല…! സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തുന്നതിന് പിന്നാലെ സർവീസുകളുടെ എണ്ണം കുറക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി.യും

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ലോക് ഡൗണിന് ശേഷം സ്വകാര്യ ബസുടമകൾ സർവീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാർ വളരെ കുറവായതിനാൽ ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് നിർത്തി വയ്ക്കാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചിരിക്കുന്നു.. ഇതിന് പിന്നാലെ കെ.എസ്.ആർ.ടി.സിയും സർവിസുകളുടെ എണ്ണം കുറച്ചേക്കും. ഇതുസംബന്ധിച്ച തിരക്കിട്ട ആലോചനകളിലാണ് കോർപറേഷൻ അധികൃതർ. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പലയിടത്തും സർവിസുകൾ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്താകെ 1200 ബസുകൾ സർവിസ് നടത്തിയപ്പോൾ ചൊവ്വാഴ്ച ഇത് 1000ത്തിൽ താഴെയായി. ചില ഡിപ്പോകളിൽ അനുവദിച്ച ഷെഡ്യൂൾപോലും മുറക്ക് നടത്തുന്നില്ല. ഇതിനുപുറമെ ജോലിക്കെത്തുന്ന […]