video
play-sharp-fill

കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി പിടിയിൽ; കസ്റ്റഡിയിലെടുത്തത് മഹാരാഷ്ട്ര എടിഎസ്

സ്വന്തം ലേഖകൻ മുംബൈ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവച്ച പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിൽനിന്നാണ് ഷഹറൂഖ് സെയ്ഫി പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് […]

കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു; ആളപായമില്ല

സ്വന്തം ലേഖകൻ കോഴിക്കോട് :കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. ടോറസിന്റെ എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു.ആളപായമില്ല. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ദേശിയപാത വികസനത്തിൻറെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം. എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടർന്ന് വടകരയിൽ നിന്നും അഗ്നിശമന സേന രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടകാരണം വ്യക്തമല്ല.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായി പരാതി ; കാറും ഇരുചക്രവാഹനവും കത്തി നശിച്ചു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായി പരാതി. കോഴിക്കോട് കൊളത്തറ സ്വദേശി ആനന്ദകുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറും ഇരുചക്രവാഹനവും ആണ് തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ 12.10 ഓടെ ആണ് സംഭവം. കൃത്യസമയത്ത് തീയണച്ചതിനാൽ വീട്ടിലേക്ക് തീ പടർന്നില്ല. തീ പടരുന്നത് വഴിയാത്രക്കാരനാണ് കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അതേസമയം തീവച്ചത് ആരെന്ന് കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; അപകടം കോഴിക്കോട് ദേശിയ പാതയിൽ ; ബസ് ദിശമാറിയെത്തിയതാണ് അപകട കാരണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ദേശിയ പാതയിൽ മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം. മുക്കം കെഎംസിടി കോളേജിലെ ബിടെക് വിദ്യാര്‍ഥിയാണ് റഫ.

ഇത് കളിയല്ല കയ്യാങ്കളി..! ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല് ; കളിക്കാരിൽ തുടങ്ങിയ കശപിശ അവസാനിച്ചത് കാണികളും ഗ്രൗണ്ടിൽ ഇറങ്ങിയതോടെ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊടുവള്ളിയിൽ പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ നടന്ന കയ്യാങ്കളി ഒടുവിൽ കൂട്ടത്തല്ലായി. ലൈറ്റ് നിങ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ കയ്യാങ്കളി തുടങ്ങിയത്. റോയൽ ട്രാവൽസ് കോഴിക്കോടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള മത്സരത്തിനിടയിൽ റഫറി ഫൗൾ വിളിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്. ഇത് വൈകാതെ കൂട്ടതല്ലാവുകയായിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയെങ്കിലും കാണികൾ കൂട്ടത്തോടെ ഗ്രൗണ്ടിൽ ഇറങ്ങിയതോടെ ടോസിട്ട് വിജയികളെ തീരുമാനിക്കുകയായിരുന്നു. ടോസിട്ട് വിജയികളെ നിശ്ചയിച്ചതോടെ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് […]

എൻജിനിൽ തീ..!അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാരെല്ലാം സുരക്ഷിതർ

സ്വന്തം ലേഖകൻ അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ 184 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്നലെ രാത്രി 11.45ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എഐ 998 വിമാനമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റി

പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല, വാക്കുതര്‍ക്കം; കോഴിക്കോട്ട് കല്യാണവീട്ടില്‍ കൂട്ടത്തല്ല്

സ്വന്തം ലേഖകൻ കോഴിക്കോട്:മേപ്പയ്യൂരില്‍ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയ്യൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയില്‍ നിന്ന് വരനും സംഘവും എത്തിയതോടെയാണ് പ്രശനങ്ങള്‍ തുടങ്ങിയത്. വരന്റെ ഒപ്പം ഉണ്ടായിരുന്നവര്‍ വധുവിന്റെ വീട്ടില്‍ വെച്ച്‌ പടക്കം പൊട്ടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥിക്ക് പരിക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് : സ്കൂൾ വിദ്യാർഥികൾക്ക് നേരെ തെരുവുനായ ആക്രമണം. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. രണ്ട് തെരുവുനായകൾ ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു . കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്നാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു ദിവസങ്ങൾക്ക് മുമ്പ് കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെ ആണ് തെരുവുനായ ആക്രമിച്ചത് .

നാദാപുരത്തും പരിസര പ്രദേശങ്ങളിലും അഞ്ചാം പനി ; 9 പേര്‍ക്ക് രോഗം; സ്ഥിരീകരിച്ചത് വാക്സിൻ എടുക്കാത്ത കുട്ടികളിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: നാദാപുരത്തും പരിസര പ്രദേശങ്ങളിലും കുട്ടികളിൽ അഞ്ചാം പനി പടര്‍ന്നുപിടിക്കുന്നു. 9 പേര്‍ക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നാദാപുരം പഞ്ചായത്തിലെ 6,7,19 വാര്‍ഡുകളിലെ 8 കുട്ടികള്‍ക്കും ഒരു യുവാവിനുമാണ് രോഗം ബാധിച്ചത്. ഇവരാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. നാദാപുരം പഞ്ചായത്തില്‍ ആകെ 340 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരായുണ്ട്. പനി, ദേഹത്ത് പാടുകള്‍ എന്നീ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദേശം നൽകി. […]

ഹാജർ കുറവ്, ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ല ; 19 കാരൻ ആത്മഹത്യ ചെയ്തു ; പരാതിയുമായി ബന്ധുക്കൾ

സ്വന്തം ലേഖകൻ കോഴിക്കോട് : പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്നത്. ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്ന് മണിയോടെ ആണ് നടക്കാവ് വീടിനുള്ളില്‍ മുഹമ്മദ് ആനിഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്ന് […]