മദ്യത്തിന് വിലകൂടിയ സമയത്ത് ‘ഓസിൽ’ കിട്ടി മദ്യം ; മദ്യം കയറ്റിവന്ന ലോറി ഇടിച്ചു അപകടം ; ഇടിച്ച ലോറി നിർത്താതെ പോയതിനാൽ താഴെ വീണ മദ്യ കുപ്പികളുമായി നാട്ടുകാർ പോയി ; ബാക്കി വന്നവ പോലീസും

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ മദ്യം കയറ്റി വന്ന ലോറി ഇടിച്ചു. അപകടത്തിൽ മദ്യകുപ്പികൾ റോഡിൽ വീണു. ഇടിച്ച ലോറി നിർത്താതെ പോയതിനാൽ താഴെ വീണ മദ്യ കുപ്പികൾ നാട്ടുകാർ കൊണ്ടുപോയി. പഴയ പാലത്തിനു സമീപമാണ് അപകടം നടന്നത്. അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു ; പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണ് ; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.  കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കോതി സമരം; കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മിഷൻ; സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസ്

കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ . സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസിനോട് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം ജുവനൈൽ ആക്ട് പ്രകാരം സമരസമിതി പ്രവർത്തകർക്ക് എതിരെ ചെമ്മങ്ങാട് പൊലീസ് കേസെടുത്തു. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാൻ കുട്ടി ശ്രമിച്ചതോടെയാണ് പൊലീസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. കുട്ടിക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം […]

17കാരിയെ വിവാഹം കഴിപ്പിച്ചു ; മാതാപിതാക്കൾക്കും വരനും എതിരെ കേസ് ; വൈദ്യ പരിശോധന കൂടി നടത്തിയ ശേഷം പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും

കോഴിക്കോട് : വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായിരുന്നു വരന്‍. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ലഭിച്ച വിവരം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി നടത്തിയ വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ കുട്ടിക്ക് 18 […]

നടി സുരഭിലക്ഷ്മിയുടെ ബാല്യകാല സുഹൃത്ത് ശ്രീയേഷ് ഇനി മുതല്‍ ശ്രീദേവി; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സുഹൃത്തിന് ആശംസകളുമായി താരം

സ്വന്തം ലേഖകന്‍ കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും എംഐടി മൂസ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കുള്‍പ്പെടെ സുപരിചിതയുമായ സുരഭി ലക്ഷ്മിയുടെ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. സുരഭിയുടെ ബാല്യകാല സുഹൃത്തും നരിക്കുനി സ്വദേശിയുമായ ശ്രീയേഷാണ് കൊച്ചി അമൃത ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സുഹൃത്തിന് ആശംസകളര്‍പ്പിച്ച് സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് വായിക്കാം; ശ്രീദേവി, ഈ വര്‍ഷം നിനക്ക് നേരുന്നു… പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. വേദനയ്ക്ക് […]