play-sharp-fill

കൊറോണയെ തുരത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം ; തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് ഹൃദയമെത്തിയത് രണ്ട് മണിക്കൂറുകൾ കൊണ്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയെ തുരത്തി രാജ്യത്തിന് അഭിമാനമായി മാറിയ കോട്ടയം മെഡിക്കൽ കോളജിലെ ആറാമത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും വിജയകരം. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്.ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയി വിജയകരമാണെങ്കിലും ഹാർട്ട് റിജക്ഷൻ സാധ്യതയും ഇൻഫെക്ഷൻ സാധ്യതയും ഉള്ളതിനാൽ രോഗിയെ 24 മണിക്കൂർ വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്. രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി […]

കോട്ടയത്തിന്റെ കൊറോണക്കാലത്തിന് ഇനി വിട : തോമസും മറിയാമ്മയും സുഖമായിരിക്കുന്നു; ജോലിക്ക് തിരികെ വരാനൊരുങ്ങി രേഷ്മ

സ്വന്തം ലേഖകൻ കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയയുടന്‍ തോമസും മറിയാമ്മയും ആവശ്യപ്പെട്ടത് തങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത എല്ലാവരെയും കാണണമെന്നായിരുന്നു. പലരും സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും ഏതാനും പേര്‍ എത്തി. സാമൂഹിക അകലം പാലിച്ച് അപ്പച്ചനോടും അമ്മച്ചിയോടും കുശലാന്വേഷണം നടത്തി. ചികിത്സിച്ച ദിവസങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരുന്നവരെ നേരില്‍ കണ്ടപ്പോള്‍ ഇരുവരുടെയും മനസുനിറഞ്ഞു. ഇരുവരെയും പരിചരിക്കുന്നതിനിടെ രോഗം ബാധിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്ത നഴ്സ് രേഷ്മ കൂടി എത്തിയതോടെ ആഹ്ളാദം ഇരട്ടിയായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സവഴി കോവിഡ് മുക്തരായ റാന്നി […]

മുപ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അവർ അച്ഛനും അമ്മയുമായി ; കാലത്തെ തോൽപ്പിച്ച് 51-ാം വയസിൽ ഗിരിജ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; ഹൃദയസ്പർശിയായ സംഭവം കോട്ടയം മെഡിക്കൽ കോളജിൽ

സ്വന്തം ലേഖകൻ കോട്ടയം: വിവാഹത്തിന് ശേഷം മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കാലത്തെ തോൽപ്പിച്ച് ഗിരിജയും സോമനും അച്ഛനും അമ്മയുമായി. നീണ്ട കാത്തിരിപ്പിനൊടുവിൽ 51-ാം വയസ്സിൽ ഗിരിജ സിസേറിയനിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത്. പെസഹാ വ്യാഴാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു, കാലത്തെ തോൽപ്പിച്ച ഗിരിജയുടെ പ്രസവം. 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയത് ആൺകുഞ്ഞും പെൺകുഞ്ഞും. ഗിരിജയുടെ പ്രായവും ആരോഗ്യവും ഒന്നും കുഞ്ഞുങ്ങളുടെ ജനനത്തിന് പ്രശ്‌നമായില്ല. സാധാരണ വളർച്ചയുള്ള ആരോഗ്യമുള്ള കുഞ്ഞുങ്ങളാണ് ഇരുവരും. ആറ്റുനോറ്റിരുന്ന കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാനായിട്ടില്ലെങ്കിലും 55കാരനായ സോമൻ പ്രവസവാർഡിന്റെ വിളിപ്പുറത്ത് […]

കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും ; രോഗബാധിതർ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ കണ്ടെത്താൻ ശ്രമം

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. കൊറോണ ബാധിച്ച് ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ട സ്വദേശികളെ കൂട്ടിക്കൊണ്ട് വരുന്നതിനായി നെടുമ്പാശേരിയിലേക്ക് പോയവരാണിവർ. ഇറ്റലിയിൽ നിന്നും വന്നവരെ സ്വീകരിക്കാൻ സഹോദരി, ഭർത്താവ്, മകൻ എന്നിവരാണ് കോട്ടയത്ത് നിന്നും പോയത്. രോഗ ബാധിതർ സഞ്ചരിച്ച കാറിലെ ഡ്രൈവറെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമവും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഫെബ്രുവരി 29 മുതൽ മാർച്ച് ആറ് വരെ ഇറ്റലിയിൽ നിന്നും എത്തിയവർ സഞ്ചരിച്ച സ്ഥലങ്ങളും […]