കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്;ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നേരത്തെയും പല തവണ തെരുവുനായ ആക്രമണമുണ്ടായിരുന്നു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം അട്ടപ്പാടി കക്കുപ്പടിയില്‍ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായിരുന്നു. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകള്‍ ഷെന്‍സ ഫാത്തിമയെ ആണ് തെരുവ് നായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ […]

കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിലാണ് സംഭവം ; ആലപ്പുഴ സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ; സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം

ഗാന്ധിനഗർ :കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ സ്വദേശിയുടെ ഒന്നര വയസ്സുള്ള ആൺകുഞ്ഞിനെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയെ ഉടൻ തന്നെ തിരികെ ലഭിച്ചത് കൊണ്ട് രേഖമൂലം പരാതി നൽകിയില്ലന്ന് മാതാവ് പറയുന്നു. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജും അന്വേഷണം നടത്തിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിലെ ട്രോമാകെയർ ഒബ്സർവേഷൻ വാർഡായ പത്താം വാർഡിലാണ് സംഭവം . ആലപ്പുഴ സ്വദേശിയായ അമ്മയും ഒന്നരവയസ്സുകാരനും ബന്ധുവിന്റെ ചികിത്സയ്ക്ക് ഒപ്പം എത്തിയതാണ്. […]

മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന 72 അതിഥി തൊഴിലാളികൾക്ക് കോവിഡ്; കെട്ടിട നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു; മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റിയ ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും

സ്വന്തം ലേഖകൻ ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികൾക്ക് കോവിഡ്. 100ൽ അധികം തൊഴിലാളികൾ ഉള്ളതിൽ 72 പേർക്കാണ് കോവിഡ് സ്ഥിതികരിച്ചത്. ഇവരെ മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റി. രോഗം വന്നവർ, സമ്പർക്കത്തിലേർപ്പെട്ടവർ, മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തരം തിരിച്ച്, പ്രാഥമിക കൃത്യനിർവ്വഹണത്തിനും ചികിത്സയ്ക്കും സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് അതിരമ്പുഴ പ്രാഥമികാ ചികിത്സാ കേന്ദ്ര മേധാവി ഡോ.റോസിലിൻ ജോസഫ് പറഞ്ഞു. രോഗ സ്ഥിരീകരണത്തിന് ശേഷം കെട്ടിട നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു.തുടർന്ന് ശനിയാഴ്ച (ഇന്നലെ) ഹെൽത്ത് ഇൻസ്പെക്ടർ കെ.സി അനൂപ് കുമാറിൻ്റെ നേതൃത്വത്തിൽ, മെഡിക്കൽ കോളജ് […]

കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ; കിടത്തി ചികിത്സയ്ക്ക് വരുന്ന രോഗിയും കൂട്ടിരിപ്പുകാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം; അടിയന്തിര ഘട്ടത്തിലുള്ള രോഗികളുമായി വരുന്നവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ രക്തപരിശോധന നടത്തണം

സ്വന്തം ലേഖകൻ   ഗാന്ധിനഗർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന്,കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.   രണ്ടു യൂണിറ്റുകൾ ഉള്ള ഇവിടെ 300 രോഗികളാണ് ദിവസേന ഒ.പി.യിൽ എത്തുന്നത്. അതിനാൽ പുതിയതായി വരുന്ന രോഗികളുടെ എണ്ണം 10 മുതൽ 15 വരെയായി നിജപ്പെടുത്തി.   ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രീയകൾ തുടരുന്നതാണ്. എന്നാൽ ഒരു ദിവസം 50 മുതൽ 60 വരെ രോഗികളെ മാത്രമേ കീമോ, റേഡിയേഷൻ ചികിത്സയ്ക്ക് എത്താവുളളൂ. തുടർ […]

ചത്ത പട്ടിയോടും പൂച്ചയോടും കാണിക്കുന്ന ദയ പോലും മനുഷ്യശരീരത്തോട് കാണിക്കാത്ത മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരൻ; എഴുപത്തിയൊന്നുകാരന്റെ മൃതദേഹം കിടത്തിയത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിക്ക് വെളിയിൽ ; കോവിഡ് പരിശോധനക്ക് സ്രവം എടുത്തത് ഇടനാഴിയിൽ കിടത്തി; മൃതദേഹവുമായെത്തുന്ന പോലീസ് ഉദ്യോഗസ്ഥരോടും, ബന്ധുക്കളോടും, ജീവനക്കാരോടും മോശമായി പെരുമാറുന്നത് നിത്യസംഭവമെന്നും ആക്ഷേപം

സ്വന്തം ലേഖകൻ   കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരുടെ അനുമതിയും ഭരണക ക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം നിരവധി പ്രമുഖർ ഇടപെട്ടിട്ടും മൃതദേഹം, മണിക്കൂറുകളോളം ആംബുലൻസിൻ കിടത്തിയ ശേഷം, പിന്നീട് മോർച്ചറിയുടെ വാതിലിൽ തറയിൽ കിടത്തിയെന്നാണ് പരാതി.     കോവിഡ് പരിശോധനയ്ക്ക് മൃതദേഹത്തിൽ നിന്ന് സ്രവം ശേഖരിച്ചതും, മോർച്ചറി കെട്ടിടത്തിൻ്റെ ഇടനാഴിയിൽ ആംബുലൻസ് പാർക്ക് ചെയ്ത ശേഷം, മൃതദേഹം വെളിയിൽ സ്ട്രച്ചറിൽ കിടത്തി. നെടുംകുന്നം പന്ത്രണ്ടാം […]

മൂന്നരവയസുകാരി നേരിട്ടത് സമാനതകളില്ലാത്ത മൃഗീയ പീഡനം : കുഞ്ഞിന്റെ രഹസ്യഭാഗത്തെ പരുക്ക് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്ന മാതാപിതാക്കളുടെ വാദം പച്ചക്കള്ളം ; മുറിവ് ഉണ്ടായത് കത്തിയുടെ പിടി കുത്തിക്കയറ്റിയത് മൂലമെന്ന് കുഞ്ഞിന്റെ ശബ്ദരേഖ : സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: പീഡനത്തെ തുടർന്ന് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശിയായ മൂന്നരവയസുകാരി നേരിട്ടത് കൊടിയ പീഡനങ്ങൾ. ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ശബ്ദരേഖ ഡോക്ടർമാർ പൊലീസിന് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ രഹസ്യഭാഗത്തെ മുറിവ് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. ഇതിന് പുറമെ നേരത്തെ സംഭവിച്ച പൊട്ടലുകളും മുറിവുകളും മെഡിക്കൽ ബോർഡ് കണ്ടെത്തി. ഒപ്പം കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായി ശരീരത്തിലെ പോഷകാഹാരത്തോത് സൂചിപ്പിക്കുന്നു. 10 കിലോഗ്രാം […]

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഉടുമ്പൻചോല സ്വദേശി : മൃതദേഹം കണ്ടെത്തിയത് കാൻസർ വാർഡിന് സമീപം

സ്വന്തം ലേഖകൻ കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വാർഡിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോല കരുണാപുരം കുമ്പക്കാട്ട് സാമുവൽ (82)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷത്തിലധികമായി വീട്ടിൽ നിന്ന് അകന്ന് മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജ് കളിൽ താമസിച്ചു സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു. നാല് വർഷം മുമ്പ് ഹൃദയാഘാതം ഉണ്ടാകുകയും മക്കൾ മെഡിക്കൽ എത്തി ചികിത്സ നടത്തിയ ശേഷം നിർബന്ധപൂർവ്വം വീട്ടിലേയ്ക്ക് കൊണ്ടുപോയി. എന്നാൽ ഒരു വർഷത്തിനു ശേഷം വീണ്ടും വീട്ടിൽ നിന്നു ഇറങ്ങി, മെഡിക്കൽ […]

ശസ്ത്രക്രിയയ്ക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചു വിറ്റു; കോട്ടയം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ജീവനക്കാരി പിടിയില്‍

സ്വന്തം ലേഖകന്‍ ഗാന്ധിനഗര്‍: ശസ്ത്രക്രിയക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചുവിറ്റ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരി പിടിയില്‍. അസ്ഥിരോഗ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗിക്ക് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൈ മരവിപ്പിക്കാനുള്ള മരുന്ന് കുറിച്ച് നല്‍കി. മോര്‍ച്ചറി ഗെയിറ്റിന് എതിര്‍ഭാഗത്തെ മെഡിക്കല്‍ ഷോപ്പില്‍നിന്നും രോഗിയുടെ ബന്ധുക്കള്‍ മരുന്ന് വാങ്ങി. ശസ്ത്രക്രിയ തിയറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് ജീവനക്കാരിയെ ഏല്‍പ്പിച്ചു. എന്നാല്‍ മരുന്നിന്റെ ഒപ്പം ബില്ല് കൂടി തരാന്‍ ഇവര്‍ ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കള്‍ അത് ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ, ശസ്ത്രക്രിയയ്ക്ക് […]

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; യുവാവ് ധനസഹായം തേടുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ആറുപറ വീട്ടില്‍ രാമചന്ദ്രന്റെയും ഷൈലജയുടെയും മകന്‍ ശരത് എ.ആര്‍ (29) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടുന്നു. തിരുവാര്‍പ്പ് കൊച്ചമ്പലം സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായിരുന്ന ശരത് ഒരു വര്‍ഷത്തിലധികമായി ഡയാലിസിസ് വിധേയനാകുന്നുണ്ട്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഇനി ജീവന്‍ രക്ഷിക്കാനാവൂ എന്നാണ് ശരത്തിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക മാറ്റിവയ്ക്കലിനും തുടര്‍ചികിത്സയ്ക്കുമായി 15 ലക്ഷത്തിലദികം രൂപ ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മകന്റെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ മാതാപിതാക്കള്‍ക്ക് ജോലി പോകാന്‍ കഴിയുന്നില്ല. […]

കോട്ടയം മെഡിക്കൽ കോളജിൽ ഒരു കൊറോണ മരണം കൂടി ; മരിച്ചത് ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടെ ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നിനിടെയാണ് ഇയാൾക്ക് മരണം സംഭവിച്ചത്. ഇയാൾക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇയാളും മകനും കഴിഞ്ഞ പതിനാറാം തിയതിയാണ് തമിഴ്‌നാട് […]