മരട് ഫ്‌ളാറ്റ് പൊളിക്കൽ ; ശരത് ബി സർവ്വാതെ പരിശോധന നടത്തി
സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ മരടിൽ പണിത ഫ്‌ളാറ്റുകളിൽ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധൻ ശരത് ബി സർവ്വാതെ പരിശോധന നടത്തി. ഇരുന്നൂറോളം കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാവിലെ മരട് നഗരസഭയിൽ എത്തിയ അദ്ദേഹം സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടറുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഫ്‌ളാറ്റുകൾ പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ആണ്. തുടർന്ന് ബാക്കിയുള്ള ഫ്‌ളാറ്റുകളും പരിശോധിച്ചു. അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും […]