video
play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (15/02/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (15/02/2024) 1st Prize Rs.8,000,000/- [80 Lakhs] PR 299857 (GURUVAYOOR) Agent Name: SATHI K S Agency No.: R 8715 Consolation Prize Rs.8,000/- PN 299857 PO 299857 PP 299857 PS 299857 PT 299857 PU 299857 PV 299857 PW 299857 PX 299857 PY 299857 PZ 299857 2nd Prize Rs.10,00,000/- [10 Lakhs] PR 136885 […]

ബ്രഹ്മപുരം തീപിടിത്തം; കൊച്ചിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം അവധി ; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൾക്ക് അവധി ബാധകമല്ല

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെത്തുടർന്നുണ്ടായ പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് അവധി. ആരോഗ്യപരമായ മുൻകരുതലിന്‍റെ  ഭാഗമായി വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-23(തിങ്കള്‍), 14-03-23(ചൊവ്വ), 15-03-23(ബുധന്‍) ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, […]

കൊച്ചിയിലെ വിഷപ്പുക; ‘മാലിന്യം കുന്നുകൂടുന്നു, പുക, രോഗങ്ങള്‍.. കൊച്ചിയിലെ ജീവിതം നരകമായി’ ; നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഈ വിഷയത്തിൽ ചര്‍ച്ചകളും വാര്‍ത്തകളും നിറയുന്നതിനിടെ നടനും നിര്‍മാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘വെള്ളം ഇല്ല.നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക.ചൂട്. കൊതുകുകള്‍.. രോഗങ്ങള്‍. കൊച്ചിയിലെ ജീവിതം നരകമായി’- വിജയ് ബാബു കുറിച്ചു. മാലിന്യ പ്ലാന്റിലെ തീ പിടിത്തം കാരണം കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ […]

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: സ്കൂളുകൾക്ക് നാളെയും അവധി; പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

സ്വന്തം ലേഖകൻ കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് എറണാകുളത്തെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് കലക്ടർ. അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾക്കാണ് അവധി. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. […]

സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ കഞ്ചാവ് മിഠായി; കേരളത്തിൽ പിടികൂടിയത് 98 കിലോ കഞ്ചാവ്; അച്ഛനും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി : കേരളത്തില്‍ വൻ കഞ്ചാവ് വേട്ട . ഇന്നലെ പിടികൂടിയത് 98കിലോ കഞ്ചാവ്. വയനാട് കൊച്ചി കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നായി കഞ്ചാവുമായെത്തിയ ആറ് പേര്‍ അറസ്റ്റിലായി. കാസർഗോഡ് കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച്‌ കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ഇടുക്കി പത്താംമൈലിലെ അന്‍സാര്‍ അസീസ്, ശ്രീജിത്ത്, എന്നിവരാണ് അറസ്റ്റിലായി. ഇവര്‍ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ […]

എന്നുതീരും ഈ മരണപ്പാച്ചിൽ? സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം സിഗ്നൽ അമിതവേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചി നഗരത്തിൽ സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കൊച്ചി വൈപ്പിൻ സ്വദേശി ആന്റണി (46)യാണ് മരിച്ചത്.അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസ്സിനടിയിലേക്ക് വീണ ആന്റണി തത്ക്ഷണം മരിച്ചു. ഇന്നു രാവിലെ കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജങ്ഷനിലായിരുന്നു അപകടം നടന്നത്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല ബസ്സാണ് അപകടത്തിൽ പെട്ടത് .കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ സിഗ്നൽ കട്ട് ആകുന്നതിന് […]

മെയ്‌ 31 നകം സംസ്ഥാനത്ത്‌ 10 സ്വീവേജ്‌ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്

സ്വന്തം ലേഖകൻ കൊച്ചി: മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയിൽ മാറ്റം വരണം. അതിവിപുലമായ ഇടപെടലുകളാണ്‌ സർക്കാർ ഇതിനായി നടത്തുന്നത്‌. കക്കൂസ്‌ മാലിന്യം ഉൾപ്പെടെ കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ കൂടുതൽ പ്ലാന്റുകൾ അനിവാര്യമാണ്‌. ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തി ഇത്തരം പ്ലാന്റുകൾ പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം എളംകുളത്തെ 5 എം എൽ ഡി ശേഷിയുള്ള സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റിൽ കൊച്ചിയിലെ അഞ്ച്‌ വാർഡുകളിലെ കക്കൂസ്‌ മാലിന്യം ഉൾപ്പെടെയുള്ള മലിനജലമാണ്‌ ശുദ്ധീകരിക്കുന്നത്‌. ഇതിനായി 1800 വീടുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ വീടുകളെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കാൻ […]

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍ പറഞ്ഞിട്ടാണ് നല്‍കിയതെന്ന് സസ്പെന്‍ഷനിലായ ജീവനക്കാരന്‍

സ്വന്തം ലേഖകൻ കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ പുതിയ ആരോപണവുമായി നടപടി നേരിട്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനില്‍ കുമാര്‍. സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍ പറഞ്ഞത് അനുസരിച്ചാണ് ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് അനില്‍ കുമാര്‍ പറയുന്നു. വിവാദമായപ്പോള്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാന്‍ ഗണേഷ് മോഹന്‍ ശ്രമിക്കുന്നു. സൂപ്രണ്ടിന്‍റെ നിര്‍ദേശപ്രകാരം സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. സര്‍ട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരനാണ് തനിക്ക് തന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു ഡോ.ഗണേഷ് മോഹന്‍ മുന്പും വ്യാജ രേഖകള്‍ തയ്യാറാക്കി […]

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു: ഡ്രൈവര്‍ അത്ഭുതകമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്. മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച്‌ മരിച്ചിരുന്നു.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനികളിലേക്ക്, നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കുടിവെള്ളവിതരണ നവീകരണപദ്ധതി താത്പര്യമില്ലെങ്കില്‍ മടക്കിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വായ്പ ഉപയോഗിച്ച് സ്വകാര്യ കമ്പനികളാരുന്നു പദ്ധതി നടപ്പിലാക്കേണ്ടത്. ആദ്യഘട്ടത്തിന്റെ ടെന്‍ഡര്‍നടപടികള്‍ മാര്‍ച്ചിനുമുമ്ബ് പൂര്‍ത്തിയാക്കണം. പദ്ധതിയുടെ 30 ശതമാനമെങ്കിലുമായില്ലെങ്കില്‍ എ.ഡി.ബി. വായ്പ നഷ്ടപ്പെടും.2017-ല്‍ ധാരണയായെങ്കിലും ഇതുവരെ പ്രാഥമികനടപടികളിലേക്കുപോലും കടന്നിട്ടില്ല. കേരളത്തോടൊപ്പം തുടങ്ങിയ കോയമ്ബത്തൂര്‍ അടക്കമുള്ള പല ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും പദ്ധതി പൂര്‍ത്തിയായി. മഹാരാഷ്ട്ര ഉള്‍പ്പെടെ കൂടുതല്‍ നഗരങ്ങള്‍ പദ്ധതി ആവശ്യപ്പെട്ടിട്ടുമുണ്ട്. തുടര്‍ന്നാണ് താത്പര്യമില്ലെങ്കില്‍ പദ്ധതിമടക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.ഇതിനെത്തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജലഅതോറിറ്റിയോട് നിര്‍ദേശിച്ചു. […]