കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിയ്ക്കാമെന്ന ഉത്തരവുമായി സർക്കാർ ; കൂട്ടിരിക്കുന്നവർക്ക് പിപിഇ കിറ്റ് അനുവദിക്കും : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിയ്ക്കാമെന്ന് സർക്കാർ ഉത്തരവ്. ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദേശങ്ങളൊന്നും നിലവിലില്ല. ഈ സാഹചര്യത്തിലാണ്ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്. കോവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാർ […]