play-sharp-fill

അറിഞ്ഞിരിക്കുക; വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

സ്വന്തം ലേഖകൻ ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിലും വൃക്കകള്‍ മുഖ്യപങ്ക് വഹിക്കുന്നു. ഉദാസീനമായ ജോലി, നിരന്തരമായ സമ്മര്‍ദ്ദം,ഫാസ്റ്റ് ഫുഡ് ഉപയോഗം ഉറക്കക്കുറവ്, മദ്യപാനം, പുകവലി, വ്യായാമം എന്നിവ വൃക്കയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഓക്കാനം ഛര്‍ദ്ദി വിശപ്പില്ലായ്മ ക്ഷീണവും ബലഹീനതയും ഉറക്ക പ്രശ്നങ്ങള്‍ പേശീവലിവ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ വൃക്കതകരാറിൻ്റെ ലക്ഷണങ്ങളാണ്. വൃക്കകളെ സംരക്ഷിക്കാന്‍ ജീവിതശെെലിയില്‍ ശ്രദ്ധിക്കാം, 1) അമിതമായ പഞ്ചസാരയുടെ ഉപയോഗം […]

വൃക്കക്കച്ചവടം : വ്യാജ രേഖകളുണ്ടാക്കി ലക്ഷങ്ങൾ കൈക്കലാക്കിയ മൂന്നു പേർ പിടിയിൽ

സ്വന്തം ലേഖിക കൊട്ടാരക്കര:രോഗികൾക്ക് വൃക്കദാതാക്കളെ കണ്ടെത്തി വ്യാജരേഖകൾ ചമച്ച് നടത്തിയ ഇടപാടിലുടെ ലക്ഷങ്ങൾ കൈക്കലാക്കിയ മൂന്നംഗ സംഘം കൊട്ടാരക്കരയിൽ പിടിയിൽ. ശാസ്താംകോട്ട മുതുപിലാക്കാട് മംഗലത്ത് വീട്ടിൽ അജയൻ(46), പുനലൂർ വാളക്കോട് പ്‌ളാച്ചേരി ചരുവിള വീട്ടിൽ രമേശ്(29), കരുനാഗപ്പള്ളി ഗവ.ആശുപത്രിയ്ക്ക് സമീപം ചൈത്രത്തിൽ രതീഷ്(27) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പത്തു ലക്ഷം രൂപ രോഗികളുടെ കുടുംബത്തിൽ നിന്ന് ഈടാക്കി വൃക്കദാതാവിന് അഞ്ചു ലക്ഷം നൽകി ബാക്കി തുക കീശയിലാക്കുകയായിരുന്നു ഇവരുടെ രീതി. നിരവധി വൃക്കകൾ ഇത്തരത്തിൽ കച്ചവടം ചെയ്തിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. പൊലീസ് പറയുന്നത് […]