വാഹന പരിശോധനയ്ക്കിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ ; വാഹനത്തിൽ നാല് നമ്പർ പ്ലേയ്റ്റുകൾ
സ്വന്തം ലേഖകൻ കണ്ണൂർ: വാഹനപരിശോധനയ്ക്കിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവർത്തകൻ അറസ്റ്റിൽ. വാരം മുണ്ടയാട്ടെ മുഹമ്മദ് ഫസീമിനെയാണ് (24) ടൗൺ എസ്.ഐ. ബി.എസ്.ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ കക്കാട് ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രണ്ട് ബൈക്കുകളിലായി ഇയാൾക്കൊപ്പം അഞ്ചുപേരാണുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. സ്‌കൂട്ടർ നിർത്തിയ ഉടനെ വാഹനം ഉപേക്ഷിച്ച് അഞ്ചു പേരും ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും മുഹമ്മദ് ഫസീമിനെ പൊലീസ് പിടികൂടി. സിം, ബിലാൽ, നഫ്‌സൽ തുടങ്ങി നാലുപേരാണ് രക്ഷപ്പെട്ടത്. വാഹനങ്ങളുടെ നാല് നമ്പർ പ്ലേറ്റ്, […]