ജോലിക്ക് നിന്ന വീട്ടിൽ നിന്നും 52 പവനും വജ്രമോതിരവും 12,000 രൂപയും കവർന്ന സംഭവം ; ഹോം നേഴ്‌സ് പൊലീസ് പിടിയിൽ

ജോലിക്ക് നിന്ന വീട്ടിൽ നിന്നും 52 പവനും വജ്രമോതിരവും 12,000 രൂപയും കവർന്ന സംഭവം ; ഹോം നേഴ്‌സ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ചേർപ്പ്: ജോലിക്ക് നിന്ന് വീട്ടിൽ നിന്നും 52 പവനും 40,000 രൂപ വിലയുള്ള വജ്രമോതിരവും 12,000 രൂപയും കവർന്ന സംഭവത്തിൽ ഹോം നഴ്‌സ് അറസ്റ്റിൽ. കൊട്ടാരക്കര കോട്ടപ്പുറം തേവലപ്പറം പാലത്തുംതലക്കൽ സൂസൻ ആന്റണി(48)യാണ് പൊലീസ് പിടിയിലായത് . പാലയ്ക്കൽ, കൈതക്കാടൻ ലോനപ്പന്റെ ഭാര്യ എൽസി(63)യുടെ വീട്ടിൽ നിന്നും മോഷണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ് .

പതിനേഴരപ്പവൻ വരുന്ന മൂന്ന് മാലകൾ, കമ്മലുകൾ, വളകൾ, പാദസരം, കൈ ചെയിൻ എന്നിവയാണ് സൂസൻ അപഹരിച്ചത് . കോട്ടയം വൈക്കത്തെ ഹോം നഴ്‌സ് സ്ഥാപനം മുഖേന 2017ൽ ആണ് സൂസൻ പാലയ്ക്കലിലെ എൽസിയുടെ വീട്ടിൽ ജോലിക്കെത്തുന്നത് . ഒറ്റക്ക് താമസയ്ക്കുന്ന എൽസി വീട്ടിൽ 2016 മുതൽ വീട്ടിലെ അലമാരയിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയിലെ മകളുടെ വീട്ടിൽ പോകുവാൻ തയ്യാറെടുക്കുന്നതിനിടെ കഴിഞ്ഞ നവംബർ മൂന്നിന് എൽസി സൂസനെ പറഞ്ഞുവിട്ടു. ഇതിനുശേഷമാണ് അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും നഷ്ടപ്പെട്ടെത്. ഉടൻ തന്നെ ചേർപ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ സ്വർണം കരുനാഗപ്പള്ളിയിലെ സ്വർണക്കടയിൽ വിറ്റതായും ആറ് സെന്റ് സ്ഥലം വാങ്ങിയതായും കണ്ടെത്തി. 20 പവനോളം സ്വർണാഭരണങ്ങൾ അണിഞ്ഞ് സൂസൻ സഹോദരന്റെ കല്യാണത്തിൽ പങ്കെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.