play-sharp-fill

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ ആറംഗ കുടുംബത്തിലെ മരിച്ചയാൾക്ക് മാത്രം വോട്ട് ; വോട്ടർ പട്ടികയിൽ നിന്നും പേര് ബോധപൂർവ്വം നീക്കിയതെന്ന് പരാതി : താമസം മാറിയതിനാലാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തതെന്ന് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: വിജയപുരം പഞ്ചായത്തിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും മാറ്റിയതായി പരാതി. വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ റെജിമോന്റെ ഉൾപ്പടെ കുടുംബത്തിലെ ആറുപേരുടെ പേരുകൾ ബോധപൂർവ്വം മാറ്റിയതെന്നാണ് പരാതി. എന്നാൽ റെജിമോന്റെ മരിച്ചുപോയ പിതാവ് എം.കെ കേശവന്റെ പേര് വോട്ടർ പട്ടികയിലുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്. എന്നാൽ ഇവർ നാളുകൾക്കു മുമ്പ് ആറാം വാർഡിൽ […]

വട്ടായിപ്പോയേ വട്ടായിപ്പോയേ എന്നൊരു പാട്ടുണ്ട്, അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണോയെന്ന് അറിയില്ല ; എൽ.ഡി.എഫ് യാതൊരു കോഴയും വാങ്ങിയിട്ടില്ല : രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം.എം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ സംസ്ഥാന സർക്കാർ അദാനിയുമായുണ്ടാക്കിയ വൈദ്യുത കരാർ വിവാദത്തിന് മറുപടിയുമായി മന്ത്രി എം.എം മണി രംഗത്ത്. സർക്കാർ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയത് ഹ്വസ്വകാല വൈദ്യുതി കരാർ മാത്രമാണെന്നാണ് എം.എം. മണിയുടെ വാദം.ഈ വൈദ്യൂതി കരാർ കഴിഞ്ഞ സർക്കാരിനെക്കാൾ കുറഞ്ഞതാണെന്നും കണക്കുകളടക്കം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എം.എം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വട്ടായിപ്പോയേ, വട്ടായിപ്പോയേ…. ചെന്നിത്തല പൂഴിക്കടകനായി ഇറക്കിയത് ഏപ്രില്‍ മെയ് മാസങ്ങളിലെ അധിക ഉപഭോഗം നേരിടാന്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ട […]

ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ വോട്ടർമാർക്ക് ടോക്കൻ നൽകി സൗജന്യ മദ്യവിതരണം ;വീഡിയോ ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്ത് വിട്ടതോടെ വെട്ടിലായി എൽ.ഡി.എഫ് :വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കൊല്ലം : ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ നിന്നും വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി മദ്യം നൽകി വിതരണം. ടോക്കൺ നൽകിയുള്ള മദ്യവിതരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ യു ഡി എഫ് പുറത്തുവിട്ടു. ഇതോടെ ചവറ നിയോജക മണ്ഡലത്തിലെ എൽഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വെട്ടിലായിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സുജിത് വിജയൻപിളളയുടെ ഉടമസ്ഥതയിലുളള ബാറുകളിൽ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടർമാർക്കിടയിൽ കറങ്ങുന്നതെന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത് . ടോക്കൺ വാങ്ങി മദ്യം വിതരണം ചെയ്യുന്ന ബാറിനകത്തെ ദൃശ്യങ്ങൾ പുറത്ത് […]