play-sharp-fill

കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല; വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാം: വിശദീകരിച്ച് എം വി ഗോവിന്ദൻ

കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാമെന്നും അദ്ദേഹം പറഞ്ഞു . ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത്. മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിലെ തന്നെ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ്. കോൺഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉതകുന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്. ആ കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയത്. സമീപ കാലത്ത് മുസ്ലിം ലീഗ് എടുത്ത പ്രധാനപ്പെട്ട ചില […]

“സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്” ; കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ ; തരൂരിനെതിരെ രൂക്ഷ പരാമർശങ്ങൾ ഉന്നയിച്ചായിരുന്നു പോസ്റ്റ് ; വിവാദമായതോടെ പിൻവലിച്ചു

കോട്ടയം: കോട്ടയം ഡിസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വിവാദത്തിൽ. തരൂരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പേജിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലാണ് പോസ്റ്റ് വന്നത് . വിവാദമായതോടെ ഈ പോസ്റ്റ് പിൻവലിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ തീരുമാനിച്ചതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലന്നും പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം […]

കഴക്കൂട്ടത്തും കോൺഗ്രസിന്റെ ‘വട്ടിയൂർക്കാവ് മോഡൽ’ ; യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.എസ് ലാലിന്റെ പ്രചരണ നോട്ടീസുകൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷം വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ വീണ എസ് നായരുടെ പ്രചരണ നോട്ടീസുകൾ ആക്രിക്കടയിൽ കണ്ടെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ വിവാദത്തിന്റെ കുരുക്ക് അഴിയുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാദത്തിൽ കൂടി യു.ഡി.എഫ് നേതൃത്വം പെട്ടിരിക്കുകണ്. കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർത്ഥിയായ ഡോ എസ് എസ് ലാലിന്റെ അഭ്യർത്ഥന നോട്ടീസ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്തെ വഴിയരികിലാണ് നോട്ടീസ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ചാക്കിൽ കെട്ടിയ നിലയിൽ നോട്ടീസുകൾ ആദ്യം നോട്ടീസ് കണ്ടത്. റോഡ് […]

വട്ടിയൂർക്കാവിൽ ചില സ്ഥിരം കുറ്റികളുണ്ട്, എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത് ; വീണയുടേത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചു; കോൺഗ്രസിൽ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു : നിലപാട് വ്യക്തമാക്കി കെ.മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഇത് സ്ഥിരം സംഭവമാണ്. കഴിഞ്ഞ തവണ എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത്. ഇത്തവണ അത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചതാണെന്നും കെ മുരളീധരൻ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും വട്ടിയൂർക്കാവിലും നേമത്തും കോൺഗ്രസ് വിജയിക്കുമെന്നും മുരളീധരൻ കൂട്ടിചേർത്തു.വട്ടിയൂർക്കാവിൽ ചില സ്ഥിരം കുറ്റികൾ ഉണ്ട്. പാർട്ടി അന്വേഷണത്തിൽ അത് തെളിയുമെന്നും മുരളീധരൻ വ്യക്തമാക്കി. യുഡിഎഫ് വിജയിക്കേണ്ട മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇത്തവണയും വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.’ […]

പെട്ടത് ആക്രിക്കട ഉടമ…! ആരെങ്കിലും പണം നൽകി പോസ്റ്ററുകൾ തിരിച്ചെടുക്കണേ ; വീണാ എസ്.നായരുടെ 51 കിലോ പോസ്റ്ററുകൾ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞ് മണികണ്ഠൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീണാ എസ്.നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ ആക്രിക്കടയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പെട്ടിരിക്കുന്നത് ആക്രിക്കട ഉടമയാണ്. നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലുളള ആക്രിക്കടയുടെ സിംഹഭാഗവും അപഹരിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് കടയുടെ ഉടമ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മണികണ്ഠൻ. കോൺഗ്രസ് കുറവൻകോണം മുൻ മണ്ഡലം പ്രസിഡന്റ് വി ബാലുവിന്റെ കൈയിൽ നിന്നാണ് 500 രൂപ നൽകി മണികണ്ഠൻ പോസ്റ്ററുകൾ വാങ്ങിയത്. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചതായിരുന്നു ഈ പോസ്റ്ററുകൾ. എന്നാൽ പോസ്റ്റർ ആക്രിക്കടയിൽ […]

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും ; കോട്ടയത്ത് ജോസ് കെ.മാണി കരുത്ത് തെളിയിച്ചാൽ ചോദിക്കുന്നതെല്ലാം സി.പി.എം നൽകും ; തൂക്ക് നിയമസഭയാണെങ്കിൽ കോളടിക്കുന്നത് പൂഞ്ഞാറിൽ വീണ്ടും ജയിച്ച് കയറിയാൽ പി.സിയ്ക്കും : ആരാകും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിധി നിർണ്ണയിക്കുന്ന വെള്ളിമൂങ്ങ..?

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളിമൂങ്ങ എന്ന ജനപ്രിയ ചിത്രത്തിന് സമാനമായ മുന്നണി രാഷ്ട്രീയമാണ് ഇത്തവണ കേരളത്തിൽ. വോട്ടെണ്ണുമ്പോൾ എന്തും സംഭവിക്കാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇക്കുറി കൂടുതൽ സീറ്റുകൾ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.ട്വന്റി ട്വന്റിയും ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഇക്കുറി തൂക്ക് നിയമസഭയ്ക്കുള്ള സാധ്യത ഏറെയാണ്. അത്തരത്തിലൊരു സാഹചര്യമുണ്ടായാൽ എം.എൽ.എമാർ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി മറിയും. പൂഞ്ഞാറിൽ വീണ്ടും ജയിക്കാനായാൽ പിസി ജോർജ് ഡിമാന്റ് കൂട്ടുകയും ചെയ്യും. ബിജെപിക്ക് രണ്ട് സീറ്റും ട്വന്റി ട്വന്റിക്ക് […]

ഇത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല ; വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ് മക്കൾ പറഞ്ഞത് : തെരഞ്ഞെടുപ്പ് പ്രചരണ അനുഭവങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണ കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വെയിലത്ത് ഇറങ്ങി പ്രചരണം നടത്തിയതോടെ നിറം ആകെ മാറിപ്പോയെന്ന് നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാർ. തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കൾ പറഞ്ഞത് വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛനായി എന്നാണ് മക്കൾ പറഞ്ഞതെന്ന് കൃഷ്ണ കുമാർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർഥിയായ കൃഷ്ണകുമാർ. ജീവിതത്തിൽ അടുത്തകാലത്ത് ഇത്രയും ആനന്ദത്തോടെ ചെയ്ത ഒരു പണിയുമില്ലെന്നും കൃഷ്ണകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കൃഷ്ണ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം സ്ഥാനാർത്ഥി പട്ടിക വന്ന […]

ദേവഗണങ്ങൾ കൂടെയുണ്ടെന്ന് പറയുമ്പോൾ അയ്യപ്പനെ ഭയപ്പെട്ടുവെന്ന് വ്യക്തമാണ് ; ഒരു ഘട്ടത്തിൽ അയ്യപ്പശാപം കിട്ടുമെന്ന്‌ പോലും മുഖ്യമന്ത്രിയ്ക്ക് തോന്നി ; പിണറായിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം കഴിപ്പിച്ചു : മുഖ്യമന്ത്രിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റൽ കൊണ്ട് നടക്കുന്ന വോട്ടർമാരുടെ കൂടി വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ചെന്ന് ശോഭാ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് വന്നപ്പോൾ മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോയെന്ന് കൂടി അദ്ദേഹത്തിന് തോന്നി. വലിയ യുക്തിവാദിയാണെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം വഴിപാടായി കഴിപ്പിക്കാൻ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോൾ തന്നെ അയ്യപ്പനെ […]

ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറും ; ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയതോടെ നാട് മുടിഞ്ഞെന്ന് പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ താൻ വിജയിക്കുമെന്ന് ഉറപ്പിച്ച് പി സി ജോർജ്. എന്നാൽ ഭൂരിപക്ഷം എത്ര എന്ന് ഇപ്പോൾ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാൽ പോരേയെന്നും പി.സി ജോർജ് പറയുന്നു. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി സി ജോർജ് പറയുന്നു.എസ്ഡിപിഐ എതിർത്തത് ഗുണം ആയി. ഇതോടെ ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾ തനിക്ക് അനുകൂലമായി വലിയ പിന്തുണ നൽകിയെന്നും പി.സി ജോർജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് […]

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരിമാറ്റിയില്ല ; വോട്ട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇരട്ടവോട്ടുള്ളയാളുടെ വോട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ചെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ തിരിച്ചയത്. ഹെൽമെറ്റ് ധരിച്ച് എത്തിയ ഇയാളോട് അത് ഊരിമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരാൻ തയ്യാറാകാതെ വപ്പോഴാണ് ഇയാളെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ആലപ്പുഴ കളർകോട് എൽ പി എസിലെ 67ആം നമ്പർ ബൂതിൽ ആയിരുന്നു സംഭവം. അതേസമയം കണ്ണൂർ താഴെചൊവ്വ എൽപി ബൂത്ത് 73 ൽ വോട് മാറി ചെയ്തതിന് […]