മന്ത്രി ശശീന്ദ്രന്റെ പേര് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻ.സി.പി നേതാവ് പൊലീസ് പിടിയിൽ ; പതിനഞ്ചിലേറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: ഗതാഗത മന്ത്രി ശശീന്ദ്രനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻസിപി നേതാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ കൊല്ലം പത്തനാപുരം മൂലക്കട ഷാജഹാൻ മൻസിലിൽ റ്റി അയൂബ്ഖാനെയാണ് പൊലീസ് പിടികൂടിയത്. ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു എൻസിപി സംസ്ഥാന സമിതി അംഗത്തിന്റെ തട്ടിപ്പ്. എന്നാൽ മന്ത്രിയുമായി ഇയാൾക്കുള്ള ബന്ധത്തിന് തെളിവ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നിലപാട്. പുതിയതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ […]

വന്‍ ചീട്ടുകളി സംഘം പിടിയില്‍ ; സംഘത്തില്‍ നിന്നും പൊലീസ് പിടികൂടിയത് മൂന്നരലക്ഷത്തിലേറെ രൂപ

സ്വന്തം ലേഖകന്‍ പാലക്കാട്: കഴിഞ്ഞ ദിവസം അര്‍ധരാത്രി ബി.പി.എല്‍ കൂട്ടുപാതയില്‍ സ്വകാര്യ ലോഡ്ജില്‍ പണം വെച്ച് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന 18 അംഗ സംഘത്തെ ഡാന്‍സാഫ് സ്‌ക്വാഡും , കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി. ചീട്ടുകളി സംഘത്തില്‍ നിന്നും മൂന്നു ലക്ഷത്തിഅറുപത്തി രണ്ടായിരം രൂപ (3,62,000)പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കസബ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം, പാലക്കാട്, പിരായിരി, ഒറ്റപ്പാലം, കോങ്ങാട് സ്വദേശി സ്വദേശികളാണ് പ്രതികള്‍. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പാലക്കാട് ഡി.വൈ.എസ്.പി. […]

കൊട്ടാരക്കരയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് കടത്തിയ ടിപ്പർ അനി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടികൂടിയത് 16 ദിവസങ്ങൾക്ക് ശേഷം പാലക്കാട് നിന്നും

സ്വന്തം ലേഖകൻ കൊല്ലം : കൊട്ടാരക്കരയിലെ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് കടത്തിയ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പാലക്കാട് നിന്നും പോലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസത്തിന് ശേഷമാണ്  മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാളെ പിടികൂടിയത്. ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി 354-ാം നമ്പറിലുള്ള ബസ് മോഷണം പോയത്. ബസ് തലേന്ന് രാത്രി സർവീസ് പൂർത്തിയാക്കി ഗ്യാരേജിൽ പരിശോധനക്ക് ശേഷം നിർത്തിയിട്ടതാണ്. എന്നാൽ പിറ്റേന്ന് രാവിലെ ബസ് […]

വിവാഹ മോചനം നടന്നാൽ ഭാര്യയ്ക്ക് സ്വത്ത് നൽകാതിരിക്കാൻ സമ്പാദ്യമെല്ലാം സഹോദരങ്ങളുടേ പേരിലേക്ക് മാറ്റിയത് അബ്ദുൾ സലാമിന്റെ കുബുദ്ധി ; സ്റ്റേ നൽകാൻ കോടതി ഉദ്യോഗസ്ഥർ എത്തിയപ്പോൾ വഴിയരികിൽ കാത്ത് നിന്ന സ്വന്തം മകൻ്റേയും ഭാര്യാപിതാവിന്റെയും ദേഹത്തേക്ക് വാഹനമോടിച്ച് കയറ്റി ; സലാമിനെ കുടുക്കിയത് മകന്റെ മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ പൊലീസ് പിടിയിൽ. കേസിൽ മരുമകനായ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം. അബ്ദുൾ സലാം(52)നെയാണ് പൊലീസ് പിടികൂടിയത്. സലാമിനെ കുടുക്കിയതാവട്ടെ സ്വന്തം മകന്റെ മൊഴിയും. കടയ്ക്കൽ മടത്തറ തുമ്പമൺ എ. എൻ.എസ് മൻസിലിൽ യഹിയയെ(75) കഴിഞ്ഞ ദിവസം മരുമകൻ വാഹനമിടിപ്പിച്ച കൊലപ്പെടുത്തിയത്. കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുൽ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്‌സൽ (14) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ […]

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി പൊലീസ് പിടിയില്‍ ; പ്രതിയുടെ ഒളിത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത് 2000 റബര്‍ ഷീറ്റുകള്‍, 100 ലിറ്റര്‍ ഡീസലുമടക്കം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍

സ്വന്തം ലേഖകന്‍ കാട്ടാക്കട: കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ പൊലീസ് പിടിയില്‍. ഒളിത്താവളത്തില്‍ നിന്നുമാണ് ഇയാളെ ഷാഡോ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസമായി ഇയാള്‍ക്ക് വേണ്ടി റൂറല്‍ ഷാഡോ പൊലീസ് നിരീക്ഷണം നടത്തി വരികെയായിരുന്നു. ഇതിനിടെയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഉണ്ണിയെ ഓടിച്ചിട്ട് പൊലീസ് പിടികൂടിയത്. ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചിരുന്നത്. ഉണ്ണിയുടെ ഒളിത്താവളത്തില്‍ നിന്നും ടാബ്, നാണയത്തുട്ടുകള്‍, മൊബൈല്‍, 2000 റബര്‍ ഷീറ്റുകള്‍, കാര്‍ സ്റ്റീരിയോ, […]

വിവാഹസദ്യയ്ക്കിടെ കറി വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം : വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല് ; ഇരുവീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയിലും കൈവിടാതെ യുവാവും യുവതിയും

സ്വന്തം ലേഖകന്‍ കൊല്ലം : വിവാഹസദ്യക്കിടെ കറി വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലിലാണ് അവസാനിച്ചത്. ആര്യങ്കാവ് ശ്രീധര്‍മ്മക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികള്‍ക്കും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ വിവാഹത്തിനെത്തിയ വരന്റെ സുഹൃത്തുക്കളില്‍ ചിലരാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. സദ്യ വിളമ്പുന്നതിനെ ചൊല്ലിയാണ് ആദ്യം ഇവര്‍ തര്‍ക്കം ആരംഭിച്ചത്. പിന്നീട് വധുവിന്റെ വീട്ടിലെ ഒരാളെ സംഘം കാരണമില്ലാതെ തള്ളിയിടുകയായിരുന്നു. പിന്നാലെ വധുവിന്റെ വീട്ടുകാര്‍ സംഘടിച്ചെത്തി ഇത് ചോദ്യംചെയ്യുകയുമായിരുന്നു. തുടര്‍ന്നാവട്ടെ തര്‍ക്കം കയ്യേറ്റത്തിലേക്കും നീങ്ങുകയായിരുന്നു, ഇരുവിഭാഗം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.വിവാഹ പന്തലിലെ ഒരു […]

കറുകച്ചാലിൽ ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത് മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് വടവാതൂർ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : കറുകച്ചാലിൽ ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്ത ശേഷം മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ മാസങ്ങൾക്ക് ശേഷമാണ് യുവാവിനെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ വടവാതൂർ വിജയപുരം ചിക്കളത്ത് വീട്ടിൽ ഷെറിൻ സി. ജോസഫാണ് (28) അറസ്റ്റിലായത്. സെപ്റ്റംബർ 15നായിരുന്നു സംഭവം നടന്നത്. ലോട്ടറി വിൽപനക്കാരനായ നെടുംകുന്നം മോജിൻഭവനിൽ മോഹനനെ (50) നെടുംകുന്നം ഗവ. സ്‌കൂളിന് സമീപത്തുവെച്ച് ഷെറിനും സുഹൃത്തും ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളുമടങ്ങിയ ബാഗുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കേസിൽ ഷെറിന്റെ സുഹൃത്തിനെ അയർക്കുന്നത്തുനിന്ന് […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; ബന്ധുവായ യുവാവ് പൊലീസ് പിടിയിൽ ; സംഭവം പുറംലോകമറിഞ്ഞത് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ

സ്വന്തം ലേഖകൻ കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. 16 കാരിയായ പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ ഏരൂർ പൊലീസാണ് പിടികൂടിയത്. ഏഴ് മാസം ഗർഭിണിയായ പെൺകുട്ടി മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എറണാകുളത്ത് താമസിക്കുകയായിരുന്ന പെൺകുട്ടിയെ മാസങ്ങൾക്ക് മുൻപ് ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ആദ്യമായി യുവാവ് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് പല തവണ ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലും എറണാകുളത്തെ വീട്ടിലും വെച്ച് താൻ പീഡനത്തിന് ഇരയായെന്നാണ് […]

പുസ്തക വിൽപനയ്ക്ക് വീട്ടിലെത്തിയ 23കാരിയെ പീഡിപ്പിച്ചു ; വില്ലേജ് ഓഫീസർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ : പുസ്തക വിൽപനയ്ക്കായി വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ.23കാരിയെ പീഡിപ്പിച്ച യുവതിയെ പീഡിപ്പിച്ച പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടുകൾ കയറി പുസ്തകങ്ങൾ വിൽപന നടത്തുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്. പെൺകുട്ടിയെ വീടിനുള്ളിൽവച്ച് രഞ്ജിത്ത് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് പെൺകുട്ടി വനിതാ പൊലീസിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തു.

ആറ് മാസങ്ങൾക്ക് മുൻപ് വിവാഹം ; സംശയരോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തിയതോടെ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി ; യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് ഉറങ്ങുന്നതിനിടയിൽ ; കൊടിയത്തൂരിനെ ഞെട്ടിച്ച് അരുംകൊല

സ്വന്തം ലേഖകൻ കോഴിക്കോട്: സംശയരോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ മുഹ്‌സിലെയാണ് ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്നു രാവിലെയായിരുന്നു കൊടിയത്തൂരിനെ നടുക്കിയ സംഭവം ഉണ്ടായത്.ആറു മാസം മുൻപായിരുന്നു മുഹ്‌സിലയുടെയും ഷഹീറിന്റെയും വിവാഹം നടന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഷെഹീർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചയോടെ ഷഹീറിന്റെ മുറിയിൽ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു മാതാപിതാക്കൾ എഴുന്നേറ്റ് വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ […]