play-sharp-fill
കൊട്ടാരക്കരയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് കടത്തിയ ടിപ്പർ അനി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടികൂടിയത് 16 ദിവസങ്ങൾക്ക് ശേഷം പാലക്കാട് നിന്നും

കൊട്ടാരക്കരയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് കടത്തിയ ടിപ്പർ അനി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടികൂടിയത് 16 ദിവസങ്ങൾക്ക് ശേഷം പാലക്കാട് നിന്നും

സ്വന്തം ലേഖകൻ

കൊല്ലം : കൊട്ടാരക്കരയിലെ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് കടത്തിയ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പാലക്കാട് നിന്നും പോലീസ് പിടികൂടിയത്.

മോഷണം നടന്ന് 16 ദിവസത്തിന് ശേഷമാണ്  മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാളെ പിടികൂടിയത്. ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി 354-ാം നമ്പറിലുള്ള ബസ് മോഷണം പോയത്. ബസ് തലേന്ന് രാത്രി സർവീസ് പൂർത്തിയാക്കി ഗ്യാരേജിൽ പരിശോധനക്ക് ശേഷം നിർത്തിയിട്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പിറ്റേന്ന് രാവിലെ ബസ് കാണാതാവുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ 27 കിലോമീറ്റർ അകലെ പാരിപ്പള്ളിയിലെ റോഡരികിൽ ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മോഷ്ടാവാരെന്ന് അന്ന് കണ്ടെത്താനാൻ സാധിക്കാതെ വരികെയായിരുന്നു.

പാലക്കാട് നിന്ന് കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പാലക്കാട് ഒരു സർവീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു. യാത്രയ്ക്കായി ബസ് എടുക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. മുൻപ് സ്വകാര്യ ബസ് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്.