play-sharp-fill

കോട്ടയത്ത് നിന്നും പാലക്കാട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു ; വീട്ടമ്മ മുഖം കഴുകാനായി പോയപ്പോൾ ബാഗിൽ നിന്നും പണമെടുത്ത് മുങ്ങി : സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടമ്മയുടെ ബാഗിൽ നിന്നും പണമെടുത്ത് മുങ്ങിയ 44കാരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ   ഇടുക്കി: ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ.ട്രെയിനിൽ വച്ച് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് മൊബൈൽ നമ്പർ നൽകുകയുമായിരുന്നു. പണം തട്ടിയെടുത്തയാളെ വീട്ടമ്മയ്ക്ക് നൽകിയ അതേ ഫോൺ നമ്പർ ഉപയോഗിച്ചാണ് പൊലീസ് പിടികൂടിയത്. ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പൊലീസ് മാന്നാറിൽ എത്തി അറസ്റ്റ് ചെയ്തത് സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയത്തു നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വീട്ടമ്മയോട് പ്രതി […]

വഴക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛന് ദാരുണാന്ത്യം ; യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട് : വഴിക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛന് ദാരുണാന്ത്യം. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്. കാളിയപ്പനാ (57) ണ് മരിച്ചത്. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ മകൾ മാലതി (23)യെ പൊലീസ് അറസ്റ്റ് ചെയ്തു. തലേദിവസം രാത്രി മദ്യപിച്ചെത്തിയ കാളിയപ്പൻ ഭാര്യയും മക്കളുമായി വഴക്കിട്ടിരുന്നു. ഇതേതുടർന്ന് ഇയാളെ പുറത്താക്കി വീട്ടുകാർ വാതിലടയ്ക്കുകയായിരുന്നു. എന്നാൽ വീണ്ടും രാവിലെ ഇയാൾ ശല്യമുണ്ടാക്കിയതോടെ വാതിൽ തുറന്നു. എന്നാൽ മാലതിയുടെ കഴുത്തിൽ പിടിച്ചു ഞെരിക്കാൻ കാളിയപ്പൻ ശ്രമിച്ചതോടെ പിടിവലിയിലാവുകയായിരുന്നു. ഇതിനിടയിൽ പച്ചക്കറി […]

ഇടുക്കിയിൽ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പൊലീസ് പിടിയിൽ ; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു

സ്വന്തം ലേഖകൻ ഇടുക്കി : നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ചപ്രതി അറസ്റ്റിൽ. നരിയമ്പാറ സ്വദേശിയായ മനു മനോജാണ് പൊലീസ് പിടിയിലായത്. നരിയന്രാറ സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഇതേ തുടർന്ന് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശരീരത്തിൽ 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേ തുടർന്ന് പെൺകുട്ടി ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം […]

പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ പൊലീസ് പിടിയിൽ ; പരാതിയുമായി സകൂളിലെത്തിയപ്പോൾ ബന്ധുക്കളെ അധ്യാപക സംഘം ആക്രമിച്ചുവെന്നും ആരോപണം : സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത് പ്രിൻസിപ്പളടക്കം മൂന്ന് അധ്യാപകർക്കെതിരെ

സ്വന്തം ലേഖകൻ കോഴിക്കോട് : പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ പൊലീസ് പിടിയിൽ. ബാലുശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഊട്ടിയിലേക്ക് നടത്തിയ പഠനയാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സൂദാ മൻസിലിൽ സിയാദിനെയാണ് (45)പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനി പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രിൻസിപ്പലിനോട് വിദ്യാർഥി പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടാവാതെ വരികെയായിരുന്നു. അതുകൊണ്ടെ പീഡനത്തിനു കൂട്ടു നിന്നെന്ന പരാതിയിൽ പ്രിൻസിപ്പലിനും മറ്റൊരു അധ്യാപകനെതിരെയും പൊലീസ് […]

എ.എസ്.ഐയെ ചവിട്ടി വീഴ്ത്തിയ ശേഷം വളഞ്ഞിട്ട് തല്ലി, പൊലീസുകാർക്ക് നേരെ കമ്പിവടി കൊണ്ട് ക്രൂര ആക്രമണം ; കാട്ടാക്കടയിൽ കഞ്ചാവ് മാഫിയ എ.എസ്.ഐ അടക്കമുള്ളവരെ പൊലീസ് സംഘത്തെ ആക്രമിച്ചത് അതിക്രൂരമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാട്ടാക്കടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് മാഫിയയുടെ ക്രൂര ആക്രമണം. കാട്ടാക്കട സ്റ്റേഷനിലെ എ എസ് ഐ പി നവാസ്, ക്യാമ്പ് പൊലീസുകാരായ ടി.ആർ. ബിജു, എം. ശ്രീനാഥ് എന്നിവർക്കാണ് കഞ്ചാവ് മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരും ചികിത്സയിലാണ്. പൊലീസുകാരെ കയ്യേറ്റം ചെയ്തിന് പുറമെ പൊലീസിന്റെ വാഹനവും തകർത്തു. സംഭവത്തിൽ ആക്രമത്തിന് നേതൃത്വം നൽകിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയായിരുന്നു പ്രദേശത്തെ ഞെട്ടിച്ച സംഭവം നടന്നത്. പന്നിയോട് വാട്ടർടാങ്കിന് സമീപത്ത് മാരകായുധങ്ങളുമായി […]

പ്രായപൂർത്തിയാവാത്ത മകളെ സ്വന്തം കാമുകൻ മൂന്ന് തവണ പീഡിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് അമ്മയുടെ ഭീഷണി ; അച്ഛനോട് പറഞ്ഞാൽ അയാൾക്കൊപ്പം പോകുമെന്നും അമ്മ ; ഒടുവിൽ പൊലീസ് കേസെടുത്തപ്പോൾ കാമുകനൊപ്പം പോയ യുവതിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: ഒൻപതു വയസുകാരിയായ മകളെ കാമുകന് കാഴ്ച വെച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയെയും കാമുകനും പൊലീസ് പിടിയിൽ. വളാഞ്ചേരിയിലാണ് സംഭവം നടന്നത്. ഇരിമ്പിളിയം വലിയകുന്ന് കൊടുമുടി ചേമ്പ്രാന്മാരിൽ സുഭാഷ് (30), വളഞ്ചേരിയിലെ 28 കാരി എന്നിവരെയാണ് വളഞ്ചേരി എസ് എച്ച് ഒ എം കെ ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. 2019 മാർച്ച് മാസത്തിലാണ് യുവതിയുടെ ഒൻപത് വയസുള്ള പെൺകുട്ടിയെ സുഭാഷ് പീഡനത്തിനിരയാക്കിയത്. ഇയാൾ പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് സംഭവം പറഞ്ഞപ്പോൾ ആരോടും പറയരുതെന്നും അച്ഛനോട് പറഞ്ഞാൽ ഞാൻ അയാൾക്കൊപ്പം […]

പന്ത്രണ്ടുകാരിയെ രാത്രിയിൽ വീട്ടിൽ കയറി പീഡിപ്പിച്ച ആൾ പൊലീസ് പിടിയിൽ ; പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന കടമ്പനാട് സ്വദേശി

സ്വന്തം ലേഖകൻ പത്തനംതിട്ട : പന്ത്രണ്ടുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ആൾ പൊലീസ് പിടിയിൽ. കേസിൽ ഒളിവിൽ പോയ കടമ്പനാട് തുവയൂർ സ്വദേശി ഹരിചന്ദ്രനെ മാറനാട് മലയിൽ നിലയിൽ നിന്നാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18നായിരുന്നു സംഭവം നടന്നത്. വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്റെ സഹായിയായി ഒപ്പം കൂടുകയായിരുന്നു ഹരിചന്ദ്രൻ. വീട്ടുസാമഗ്രികൾ വാഹനത്തിൽ നിന്ന് ഇറക്കാനും മറ്റും ഹരിചന്ദ്രൻ സഹായിച്ചിരുന്നു. വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം മടങ്ങിയ ഹരിച്ഛന്ദ്രൻ രാത്രി ഒരു മണിയോടെ വീണ്ടും എത്തുകയായിരുന്നു. […]

ദഫ് പഠിക്കാനെത്തിയ കുട്ടിയെ 14കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം ; രണ്ടാംപ്രതിയുടെ മുൻകൂർ ജാമ്യം തള്ളി

സ്വന്തം ലേഖകൻ മലപ്പുറം: ദഫ് പഠിക്കാനെത്തിയ പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടാംപ്രതിയുടെ മുൻകൂർ ജാമ്യം തള്ളി. കേസിൽ രണ്ടാം പ്രതിയായ മലപ്പുറം കാടാമ്പുഴ കരിപ്പോൾ വട്ടപ്പാറ ചെങ്കുണ്ടൻ മുഹമ്മദ് ഷാ എന്ന ഷാഫി ഉസ്താദിന്റെ(35) മുൻകൂർ ജാമ്യമാണ് പോക്‌സോ കോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതി ചീരംകുളങ്ങര അബ്ദുൽ റസാഖ് വിദേശത്താണ്. 2017 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. കുട്ടിയെ ദഫ് പരിശീലിപ്പിക്കാനെത്തിയതായിരുന്നു ഇവർ. ദഫ് പരിശീലനത്തിനെന്ന് പറഞ്ഞ് വീട്ടിൽ നി്ന്നും ഇറക്കിക്കൊണ്ടുപോയി തൃശൂരിലെ ലോഡ്ജിലെത്തിച്ച് പ്രകൃതി വിരുദ്ധ […]

കഴിഞ്ഞതിൽ നിന്നും പഠിക്കുക, വർത്തമാനകാലത്തിൽ ജീവിക്കുക, ഭാവിയ്ക്കായി പ്രതീക്ഷിക്കുക..! ടീ ഷർട്ടിലെ ആ വാക്യങ്ങൾ യാഥാർത്ഥ്യമായില്ല : തസ്‌കരവീരൻ ആൽബിൻ രാജിന് ഇനി കാരഗൃഹ ജീവിതം

സ്വന്തം ലേഖകൻ ഹരിപ്പാട് : ലേൺ ഫ്രം പാസ്റ്റ് ലിവ് ഫോർ പ്രസന്റ് ഹോപ് ഫോർ ഫ്യൂച്ചർ’ എന്നാണ് കരുവാറ്റ ബാങ്ക് കവർച്ചക്കേസിൽ പ്രതിയായ ആൽബിൻ രാജിനെ പൊലീസ് മാധ്യമപ്രവർത്തകർക്ക് മുൻപിൽ എത്തിച്ചപ്പോൾ അയാൾ ധരിച്ചിരുന്ന ടി.ഷർട്ടിൽ ഇംഗ്ലീഷിൽ ഈ വരികൾ കുറിച്ചിരുന്നു. കരുവാറ്റ ബാങ്ക് കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകമായി നിയോഗിക്കപ്പെട്ട ഓപറേഷൻ ഹോളിഡേ ഹണ്ടേഴ്‌സ് മുഖ്യപ്രതിയായ കട്ടക്കോട് പാറക്കാണി മേക്കുംകരയിൽ ആൽബിൻ രാജിനെ(37) അതിസാഹസികമായി പിടികൂടിയത്. ആൽബിെന്റ രണ്ടാമത്തെ ബാങ്ക് കവർച്ചയായിരുന്നു കരുവാറ്റയിലേത്. 2016ൽ നെയ്യാറ്റിൻകര പെരുങ്കടവിള ആങ്കോട് സഹകരണ ബാങ്കിൽ കവർച്ച […]

പത്ത് കിലോ കഞ്ചാവുമായി വാഹനമോഷണക്കേസ് പ്രതി പിടിയിൽ: പിടിയിലായത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ ഷൊർണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.മലപ്പുറം, വള്ളിക്കുന്ന്, അമ്പലക്കണ്ടി സ്വദേശി അബ്ദുൾ റഹ്മാനാണ് (50) രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ വലയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊർണ്ണൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ്‌ ഇയാളെ പിടികൂടിയത്. കുളപ്പുള്ളി, വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റിനു സമീപത്തുനിന്നാണ് ഇന്നലെ രാത്രി ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്, പ്രതി സഞ്ചരിച്ച ബൈക്കും, കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ പത്തു ലക്ഷം രൂപ വിലവരും. സംസ്ഥാന […]