video
play-sharp-fill

പരിശോധനയ്ക്കിടെ കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞു; ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച്‌, ആക്രമിച്ച്‌ കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. പാലാരിവട്ടം മണപ്പുറക്കല്‍ അഗസ്റ്റിന്‍റെ മകന്‍ മില്‍കി സദേഖിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. പതിവ് പരിശോധനക്കിടെ പ്രതിയുടെ കാറില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന് പൊലീസ് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച്‌ ആക്രമിച്ചശേഷം ഇയാള്‍ രക്ഷപ്പെട്ടത്. കാക്കനാട് ഭാഗത്ത് വച്ചാണ് ഇയാളെ ഇപ്പോള്‍ പൊലീസ് പിടികൂടിയത്.

നാട്ടുകാർക്ക് നേരെ കത്തി കാട്ടി ഭീഷണി; കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പില്‍ നിന്ന് ചാടി; തലയിടിച്ച്‌ വീണ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ജീപ്പില്‍ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു.തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സനു പൊലീസ് വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തലയിടിച്ച്‌ വീണ സനുവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സനു മരിച്ചത്. മാര്‍ച്ച്‌ എട്ടിന് രാത്രിയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൃശൂ‍ര്‍ നഗരത്തില്‍ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുവിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ […]

കടയുടെ പൂട്ട് പൊളിച്ച് കൊപ്രയും കമ്പിയുമെല്ലാം മോഷ്ടിക്കും; പോലീസിനെ വെട്ടിച്ച് കഴിഞ്ഞത് 20 കൊല്ലം; നിരവധി മോഷണക്കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാറണ്ട് നിലനിൽക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഏറെക്കാലം ഒളിവിൽ കഴിഞ്ഞ താമരശ്ശേരി അമ്പായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന എ.എം വിനോദ് (40) നെയാണ് താമരശ്ശേരി ചുങ്കത്ത് വെച്ച് കുന്ദമംഗലം ഇൻസ്‌പെക്ടർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസിലും, ചേവായൂര്‍ സ്റ്റേഷനില്‍ ഒരു കേസിലും, മുക്കം സ്റ്റേഷനില്‍ ഒരു കേസിലും ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്. ഇയാൾ […]

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും, ടാബും, പണവും മോഷ്ടിച്ചു ; രണ്ടുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം: മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ വിഷ്ണു(28), രാമന്തളി കനാൽപുറമ്പോക്കിൽ സബീന മൻസിലിൽ അബു എന്നറിയപ്പെടുന്ന അബൂബക്കർ(20), എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല മൈതാനത്തെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബും പണവും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ […]

കോട്ടയത്ത് വൻ മദ്യശേഖരം പിടികൂടി ;പിടിച്ചെടുത്തത് വോട്ടെണ്ണൽ ദിനം ലക്ഷ്യമാക്കിയെത്തിയ 400 ലിറ്റർ വിദേശ മദ്യം

തേർഡ് ഐ ഡെസ്‌ക് കോട്ടയം : ജില്ലയിൽ പാലായിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ വിദേശ മദ്യ ശേഖരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പിടികൂടിയത് മെയ് രണ്ടാം തീയതി നടക്കുന്ന വോട്ടെണ്ണൽ ദിനത്തിൽ വിറ്റഴിക്കാൻ കൊണ്ടുവന്ന 400 ലിറ്റർ വിദേശമദ്യവും ഒരു ലോറിയും രണ്ട് പ്രതികളെയും. മീനച്ചിൽ കുടയംഭാഗത്ത് പടിഞ്ഞാറേതിൽ വീട്ടിൽ ജയപ്രകാശ് (39), ഇടുക്കി അണക്കര ഏഴാംമൈലിൽ പാലാത്തോട്ടിൽ വീട്ടിൽ അഭിലാൽ മധു(25) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പാലാ പൊലീസും ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച […]

വിവാഹ ദിവസം മുങ്ങിയ വരനെ പൊലീസ് പൊക്കിയത് മോഷ്ടിച്ച ബൈക്കുമായി ; യുവാവിനെ പിടികൂടിയത് കാണാതായി ഒരുമാസത്തിന് ശേഷം : വിവാഹത്തിന് താൽപര്യമില്ലാത്തതുകൊണ്ടാണ് കടന്നുകളഞ്ഞതെന്ന് യുവാവിന്റെ മൊഴി

സ്വന്തം ലേഖകൻ ഇടുക്കി: വിവാഹദിവസം മുങ്ങിയ വരനെ ഒരുമാസത്തിന് ശേഷം പൊലീസ് പിടികൂടി. മോഷ്ടിച്ച ബൈക്കുമായിട്ടാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഇടുക്കി പൂച്ചാക്കൽ ചിറയിൽ ജെസിമിനെയാണ് (28) രാജകുമാരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയുമായുള്ള തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹ ദിവസം രാവിലെ വരനെ കാണാതാവുകയും വിവാഹം മുടങ്ങുകയുമായിരുന്നു. തുടർന്ന് വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്തിരുന്നു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ […]

കമ്പംമേട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പൊലീസ് പിടിയിൽ ; എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടയിൽ പെൺകുട്ടിയെ കടത്തികൊണ്ടുപോയത് വിവാഹ വാഗ്ദാനം നൽകി

തേർഡ് ഐ ബ്യൂറോ ഇടുക്കി : കമ്പംമേട്ടിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കമ്പംമേട്ട് അച്ചക്കര സ്വദേശിനിയായ 15കാരിയെ പീഡിപ്പിച്ച മലപ്പുറം പാലക്കണ്ണി വീട്ടിൽ ഉമ്മറിന്റെ മുഹമ്മദ് സാദീഖ്(28)നെയാണ് കമ്പംമേട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കമ്പംമേട്ടിൽ ഒരു കടയിൽ മൂന്നു വർഷമായി സെയിൽമാനായി ജോലി ചെയ്തുവരികെയായിരുന്നു സാദീഖ്. ഇതിനിടിയിൽ കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥിനിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. ഇതിന് പിന്നാലെ കുട്ടിയ്ക്ക് വിവാഹവാഗ്ദാനം നൽകി മലപ്പുറത്ത് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഇവിടെ വച്ച് കുട്ടിയെ ശാരീരികമായി […]

ചങ്ങനാശേരിയിൽ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളി ; മൂവർസംഘം പൊലീസ് പിടിയിൽ : പ്രതികളിലൊരാളുടെ ഭാര്യയും പൂജാരിയും തമ്മിലുള്ള സൗഹൃദമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളിയ സംഭവത്തിൽ മൂവർസംഘം പൊലീസ് പിടിയിൽ. പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായ തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരി(32)യെയാണ് ക്ഷേത്രത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ തള്ളിയത്. സംഭവത്തിൽ പെരുന്ന കൃഷ്ണപ്രിയ വീട്ടിൽ പ്രവീൺ (34), തൃക്കൊടിത്താനം ശ്രീകല ഭവൻ ഗോകുൽ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത്. ഇവർ ആക്രമണം നടത്താൻ ഉപയോഗിച്ച സ്‌കോർപിയോയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ പ്രവീണിന്റെ ഭാര്യയുമായുള്ള […]

എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി അംഗവും പിടിയിൽ

സ്വന്തം ലേഖകൻ കല്ലമ്പലം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ.നാവായിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് അംഗവും, സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ മുല്ലനല്ലൂർ പുത്തൻ വീട്ടിൽ സഫറുള്ള (44), പാർട്ടി ബ്രാഞ്ച് അംഗവും സുഹൃത്തുമായ മുല്ലനല്ലൂർ കാവുവിള പുത്തൻ വീട്ടിൽ ഷമീർ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ചും, കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയും കഴിഞ്ഞ ആറു മാസമായി ഇരുവരും മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ആദ്യം ഷമീറാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും ,തുടർന്ന് സഫീറുള്ളയും ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. വീടിന്റെ മുകളിലത്തെ […]

തട്ടിപ്പുവീരനെ കിട്ടിയില്ല, പ്രതിയുടെ ഓഫീസിന് തൊട്ടടുത്ത് സെക്യൂരിറ്റിയായി ജോലി ചെയ്ത് പൊലീസുകാരൻ ; നിരീക്ഷണത്തിനൊടുവിൽ ഇന്നോവ ക്രിസ്റ്റയിൽ വന്നിറങ്ങിയ പ്രതിയെ കാറടക്കം പൊലീസ് പിടികൂടി : പിടിയിലായത് സൈന്യത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ‘കേണൽ’

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: കേണലാണെന്ന് സ്വയം പരിചയപ്പെടുത്തി സൈന്യത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് ഇരുനൂറോളം പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ. കൊട്ടാരക്കര വാളകം അണ്ടൂർ പൂവണത്തുംവിള പുത്തൻ വീട്ടിൽ നിന്നും മംഗലാപുരം കൻകനാടി ശ്രീറാം റസിഡൻസിയിൽ താമസിക്കുന്ന സന്തോഷ് കുമാറാ(46)ണ് പിടിയിലായത്. ഇയാളുടെ തട്ടിപ്പിന് ഇരയായ വെൺമണി കോടുകുളഞ്ഞി കരോട് സുരേഷ് ഭവനിൽ സൂരജിന്റെ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സന്തോഷ് കുമാർ നേരെേത്ത ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്തിരുന്നു. എന്നാൽ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സർവീസിൽ നിന്ന് നീക്കിയതാണെന്ന് […]