വിവാഹ ദിവസം മുങ്ങിയ വരനെ പൊലീസ് പൊക്കിയത് മോഷ്ടിച്ച ബൈക്കുമായി ; യുവാവിനെ  പിടികൂടിയത് കാണാതായി ഒരുമാസത്തിന് ശേഷം : വിവാഹത്തിന് താൽപര്യമില്ലാത്തതുകൊണ്ടാണ് കടന്നുകളഞ്ഞതെന്ന് യുവാവിന്റെ മൊഴി

വിവാഹ ദിവസം മുങ്ങിയ വരനെ പൊലീസ് പൊക്കിയത് മോഷ്ടിച്ച ബൈക്കുമായി ; യുവാവിനെ പിടികൂടിയത് കാണാതായി ഒരുമാസത്തിന് ശേഷം : വിവാഹത്തിന് താൽപര്യമില്ലാത്തതുകൊണ്ടാണ് കടന്നുകളഞ്ഞതെന്ന് യുവാവിന്റെ മൊഴി

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: വിവാഹദിവസം മുങ്ങിയ വരനെ ഒരുമാസത്തിന് ശേഷം പൊലീസ് പിടികൂടി. മോഷ്ടിച്ച ബൈക്കുമായിട്ടാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

ഇടുക്കി പൂച്ചാക്കൽ ചിറയിൽ ജെസിമിനെയാണ് (28) രാജകുമാരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയുമായുള്ള തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വിവാഹ ദിവസം രാവിലെ വരനെ കാണാതാവുകയും വിവാഹം മുടങ്ങുകയുമായിരുന്നു. തുടർന്ന് വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്തിരുന്നു.

ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്‌നാട്ടിലെ കമ്പംം, മധുര, പൊളളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീസ് കണ്ടെത്താതിരിക്കാൻ പിടിക്കാതിരിക്കാൻ ഇയാൾ നാലു തവണ ഫോണും സിംകാർഡും മാറ്റിയിരുന്നു. ഇതിനിടയിൽ തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്ന് പറഞ്ഞുളള ശബ്ദസന്ദേശം ജെസിം കൂട്ടുകാർക്ക് അയക്കുകയും ചെയ്തിരുന്നു.

വിവാഹത്തിന് താത്പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പൊലീസിനെ കബളിപ്പിക്കാനാണെന്നും ജെസിം പറഞ്ഞു. തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിൽനിന്ന് പ്രതി ബൈക്കുകൾ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.