video
play-sharp-fill

തെരഞ്ഞെടുപ്പ് സമയത്ത് ‘ലൂസിഫർ’ മോഡലിൽ കേരളത്തിലേക്ക് ഒഴുകിയത് കോടികൾ ; പാലക്കാട് നിന്നും തൃശൂരിലേക്ക് അയക്കാൻ എത്തിച്ച നാലുകോടി തട്ടിയെടുക്കാൻ അപകടപദ്ധതി ആസൂത്രണം ചെയ്തത് ദേശീയ പാർട്ടി നേതാക്കൾ : പദ്ധതി പാളിയത് കാർ ഡ്രൈവറുടെ അശ്രദ്ധയെ തുടർന്ന്

സ്വന്തം ലേഖകൻ പാലക്കാട്: നിയസസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രമുഖ ദേശീയ പാർട്ടി കേരളത്തിലേക്ക് ഒഴുക്കിയത് കോടികൾ. കേരളത്തിലെ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കർണാടകത്തിൽനിന്ന് എത്തിച്ച മൂന്നരക്കോടി രൂപ തൃശൂരിലെ നേതാക്കൾ കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്ത സംഭവം കഴിഞ്ഞദിവസം പുറംലോകമറിഞ്ഞതോടെയാണ് കൂടുതൽ വിവരങ്ങൾ […]

വട്ടിയൂർക്കാവിൽ ചില സ്ഥിരം കുറ്റികളുണ്ട്, എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത് ; വീണയുടേത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചു; കോൺഗ്രസിൽ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു : നിലപാട് വ്യക്തമാക്കി കെ.മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഇത് സ്ഥിരം സംഭവമാണ്. കഴിഞ്ഞ തവണ എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത്. ഇത്തവണ അത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചതാണെന്നും […]

പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് വീട്ടിലെയും ഓഫീസിലെയും വിലാസത്തിൽ ബാലറ്റുകൾ വരുന്നുണ്ട് ; നിയമസഭാ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിൽ വ്യാപകമായി തിരിമറി നടന്നു : ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുമായി ബന്ധപ്പെട്ട് വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ രമേശ് ചെന്നിത്തല. ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രത്യേക കേന്ദ്രത്തിൽ […]

ക്യാപ്റ്റന്റെ അല്ലാതെ ആരുടെയും പടം പോസ്റ്ററിൽ പാടില്ല….! പാർട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പടംവച്ച് പോസ്റ്റർ അടിച്ച ആരിഫിന് പണി കിട്ടിയേക്കും ; സ്ഥാനാർത്ഥികൾ വിജയിക്കട്ടെയെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെന്ന് വിശദീകരണം :കനൽത്തരി സഖാവിന്റെ പോസ്റ്റർ വിവാദത്തിൽ ഉഴറി സി.പി.എം

സ്വന്തം ലേഖകൻ ആലപ്പുഴ: വ്യക്തിപൂജ വിവാദത്തിൽ ഉഴറുന്ന സിപിഎമ്മിന് തിരിച്ചടിയായി പോസ്റ്റർ വിവാദവും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുഖ്യപ്രചാരകനായി ഉണ്ടായിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ ചിത്രമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചതും.മുഖ്യമന്ത്രിയുടേത് അല്ലാതെ മറ്റാരുടെയും ചിത്രം ആരും […]

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ ആറംഗ കുടുംബത്തിലെ മരിച്ചയാൾക്ക് മാത്രം വോട്ട് ; വോട്ടർ പട്ടികയിൽ നിന്നും പേര് ബോധപൂർവ്വം നീക്കിയതെന്ന് പരാതി : താമസം മാറിയതിനാലാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തതെന്ന് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: വിജയപുരം പഞ്ചായത്തിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും മാറ്റിയതായി പരാതി. വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ റെജിമോന്റെ ഉൾപ്പടെ കുടുംബത്തിലെ ആറുപേരുടെ പേരുകൾ ബോധപൂർവ്വം മാറ്റിയതെന്നാണ് […]

വി.എസ് അച്യുതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് ; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് യന്ത്രം തകരാറിലായതോടെ കോട്ടയം ചിറക്കടവിൽ 40 പേർ വോട്ട് ചെയ്യാതെ മടങ്ങി : കോവിഡിനിടയിലും വിധിയെഴുത്തിൽ ആവേശം കുറയാതെ ജനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും നിയമസഭാ തെരഞ്ഞെടു്പ്പിൽ ഇക്കുറി വോട്ട് ചെയ്തില്ല. പ്രായാധിക്യത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിയ വിശ്രമത്തിൽ കഴിയുകയാണ് വി.എസ് അച്യുതാനന്ദൻ. യാത്ര ചെയ്യാകാത്ത സാഹചര്യത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. […]

ആറന്മുളയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് ആരംഭിച്ച് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്

സ്വന്തം ലേഖകൻ പത്തനംതിട്ട : നിയമാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ കനത്ത പോളിംഗ്. പോളിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ 17.2% പേരാണ് വോട്ട് ചെയ്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനത്ത് പാലക്കാട്, […]

സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദേവഗണങ്ങളും ഇടതിനൊപ്പമാണെന്ന് നിരീശ്വരവാദിയായ പിണറായി വിജയൻ ;അയ്യപ്പ കോപം സർക്കാരിനുണ്ടാകുമെന്ന്  രമേശ് ചെന്നിത്തല ;എൻ.ഡി.എ കേരളത്തിൽ ചുവടുറപ്പിക്കുന്ന വിധിയെഴുത്താണ്  ഉണ്ടാവുകയെന്ന് കെ.സുരേന്ദ്രൻ : അയ്യപ്പ കടാക്ഷത്താൽ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം പ്രതീക്ഷിച്ച് മുന്നണികൾ

സ്വന്തം ലേഖകൻ കണ്ണൂർ: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് ചരിത്ര വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദൈവ ഗണങ്ങളും ഇടതുപക്ഷ സർക്കാരിനൊപ്പമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ.എസ്.എസ് ജനറൽ […]

ധർമജനെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കി വിട്ടു ; സംഭവം ധർമജൻ യു.ഡി.എഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥിയായ നടൻ ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കിവിട്ടു. ശിവപുരം സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. പോളിംഗ് ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിലാണ് സംഭവം. ബൂത്തിലെത്തിയ ധർമജനെ […]

വട്ടായിപ്പോയേ വട്ടായിപ്പോയേ എന്നൊരു പാട്ടുണ്ട്, അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണോയെന്ന് അറിയില്ല ; എൽ.ഡി.എഫ് യാതൊരു കോഴയും വാങ്ങിയിട്ടില്ല : രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം.എം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ സംസ്ഥാന സർക്കാർ അദാനിയുമായുണ്ടാക്കിയ വൈദ്യുത കരാർ വിവാദത്തിന് മറുപടിയുമായി മന്ത്രി എം.എം മണി രംഗത്ത്. സർക്കാർ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയത് ഹ്വസ്വകാല വൈദ്യുതി കരാർ […]