play-sharp-fill

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തോൽപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളിതാരം കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി മുതലെടുത്ത് ഒരു ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ ലീഡുയർത്തുകയായിരുന്നു. എന്നാൽ 72-ാം മിനിറ്റിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗോൾ മടക്കി. […]

ഒടുവിൽ ആശാനും പിള്ളേരും മുട്ടുമടക്കി..! മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരം; ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..! ഒന്നിച്ച് ശക്തമായി തിരിച്ചുവരുമെന്ന് ഇവാൻ വുക്കൊമനോവിച്ച്

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതിന് ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്‌സിയുമായി നടന്ന നോക്കൗട്ട് മത്സരത്തില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനിടെ മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ വലിയ ഫുട്‌ബോള്‍ പാരമ്പര്യത്തെയും സൗഹൃദത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു’, […]

പ്ലേ ഓഫ്‌ വീണ്ടും കളിക്കണം, റഫറിയെ വിലക്കണം! ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

സ്വന്തം ലേഖകൻ കൊച്ചി : ഐ എസ് എല്ലിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി. കൂടാതെ മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന് വിലക്കേര്‍പ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. എ.ഐ.എഫ്.എഫിന് ബ്ലാസ്റ്റേഴ്സ് പരാതി നല്‍കിയ സംഭവം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മത്സരം ഇങ്ങനെ അവസാനിക്കാന്‍ കാരണം റഫറിയുടെ പിഴവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയിലെ ആവശ്യം. […]

ആശാനും പിള്ളേരും തിരിച്ചെത്തി…! ഇവാനും ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ സ്വീകരണമൊരുക്കി ആരാധകർ; വിവാദ ഗോളിനെക്കുറിച്ചു പ്രതികരിച്ചില്ല

സ്വന്തം ലേഖകൻ കൊച്ചി: ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിനു പിന്നാലെ കൊച്ചിയിൽ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് സംഘത്തിന് വമ്പൻ സ്വീകരണം. ബ്ലാസ്റ്റേഴ്സിന്റെ ആരാധക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ വലിയ ആരാധക സംഘമാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനേയും താരങ്ങളേയും സ്വീകരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.മഞ്ഞ റോസാപൂക്കൾ നൽകിയാണ് ആരാധകർ ഇവാൻ വുക്കൊമാനോവിച്ചിനെ സ്വീകരിച്ചത്. ബെംഗളൂരു എഫ്സിയുടെ വിവാദ ഗോളിനെക്കുറിച്ച് ഇവാൻ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല. പരിശീലകൻ ഇവാൻ വുകാമനോവിച്ച് പുറത്തിറങ്ങിയപ്പോൾ തങ്ങൾക്ക് ഒപ്പം ഞങ്ങളുണ്ട് എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ അറിയിച്ചു. പരിശീലകന്റെ പേരിൽ […]

‘ നെഞ്ചിടിപ്പിന്റെ പ്ലേ ഓഫ് ‘ ; സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിക്കെതിരെ ഇറങ്ങുന്നു; ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ മടക്കം; രണ്ടായാലും ജീവന്മരണ പോരാട്ടം ഉറപ്പ്

സ്വന്തം ലേഖകൻ കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സെമി ഫൈനല്‍ പ്രതീക്ഷകളുമായി ഇന്നിറങ്ങുന്നു.ഈ വർഷത്തെ ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ‘എലിമിനേറ്റർ’ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്നു മുഖാമുഖം ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. തുടര്‍ച്ചയായ എട്ട് വിജയങ്ങളുമായി പ്ലേ ഓഫിലേക്ക് എത്തിയ ബെംഗളൂരു എഫ് സിയെ അവരുടെ ഗ്രൗണ്ടില്‍ വെച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അവസാനം ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവില്‍ വന്നപ്പോള്‍ അവര്‍ ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ […]

‘പ്ലേ ഓഫ് പേടിയില്ലതെ’; മൂന്നാം സ്ഥാനം ഉറപ്പിക്കാൻ കൊമ്പന്മാർ എത്തുന്നു; കേരള ബ്ലാസ്റ്റേഴ്സ്, എ ടി കെ മൽസരം ഇന്ന്

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും.ഇന്ന് രാത്രി 7.30 ന് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം. ഇരുടീമുകള്‍ക്കും വിജയം ഉറപ്പിക്കേണ്ട ആവശ്യമുള്ളതിനാല്‍ നല്ല ഒരു പോരാട്ടം തന്നെ ഇന്ന് കാണാനാകും. കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്, എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് കരകയറി വിജയവഴിയിലേക്ക് മടങ്ങാനാണ് അവര്‍ ശ്രമിക്കുന്നത്. തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും ജയിച്ച്‌ മൂന്നാം സ്ഥാനം ഉറപ്പാക്കി ലീഗ് ഘട്ടം മികച്ച രീതിയില്‍ അവസാനിപ്പിക്കാനും ബ്ലാസ്റ്റേഴ്സ് […]

കൊച്ചിയിൽ ചെന്നൈയിനെ തകർത്തു ബ്ലാസ്റ്റേഴ്സ് പ്ലേഓഫിനരികിലേക്ക്; ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം; സൂപ്പർതാരം അഡ്രിയൻ ലൂണയും മലയാളി താരം രാഹുലും കൊമ്പന്മാർക്കായി വലകുലുക്കി

സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ പൂട്ടികെട്ടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ പ്ലേ ഓഫിന്റെ ഒരുപടി കൂടി അടുത്തേക്ക്. മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകർപ്പൻ വിജയം.ചെന്നൈയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊമ്പൻമാരുടെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ഉശിരുകാട്ടിയത്. ബ്ലാസ്റ്റേഴ്സിനായി സൂപ്പർതാരം അഡ്രിയാൻ ലൂണയും മലയാളിതാരം കെ.പി.രാഹുലും ലക്ഷ്യം കണ്ടു. അബ്ദെനാസ്സർ എൽ ഖയാത്തിയാണ് ചെന്നൈയിനിന്റെ ആശ്വാസ ഗോൾ നേടിയത്. […]

വിജയവഴിയിൽ തിരികെയെത്താൻ കേരളത്തിന്റെ കൊമ്പന്മാർ ഇന്ന് സ്വന്തം തട്ടകത്തിൽ;മഞ്ഞക്കടലാകുന്ന കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ കരുത്തരായ മുംബൈ സിറ്റി എഫ്.സി…

തുടർതിരിച്ചടികൾക്കുശേഷം ഐ.എസ്.എൽ നടപ്പുസീസണിൽ വിജയവഴിയിൽ തിരിച്ചെത്താൻ കൊതിച്ച് സ്വന്തം തട്ടകത്തിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ബൂട്ടുകെട്ടുന്നു. വെള്ളിയാഴ്ച രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ. സീസൺ ഗംഭീരമായി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടർന്നുള്ള രണ്ടു മത്സരങ്ങളും പിഴക്കുന്നതാണ് കണ്ടത്. ഉദ്ഘാടനമത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തകർത്ത പ്രകടനം പിന്നീടുള്ള മത്സരങ്ങളിൽ കണ്ടില്ല. എ.ടി.കെ മോഹൻ ബഗാനോട് 5-2നും എവേ മത്സരത്തിൽ ഒഡിഷ എഫ്.സിയോട് 2-1നും കീഴടങ്ങി. ഈ രണ്ടു മത്സരങ്ങളിലും ലീഡ് നേടിയശേഷമാണ് തോൽവി […]

കേരള ബ്ലാസ്‌റ്രേഴ്‌സ് എഫ്. സി : ആരാധകർക്കായി കെ. ബി. എഫ്.സി ട്രൈബ്‌സ് പാസ്‌പോർട്ട്

  സ്വന്തം ലേഖിക കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് തുടക്കമാകുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ. ്‌സി അതിന്റെ ആരാധകർക്കായി എക്‌സ്‌ക്ലൂസീവ് പെയ്ഡ് മെംബർഷിപ്പ് പ്രോഗ്രാമായ ‘കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട്’ അവതരിപ്പിച്ചു. കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട് സ്വന്തമാക്കുന്നതിലൂടെ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകുവാൻ അവസരം ലഭിക്കും.കൂടാതെ അംഗത്വം എടുത്ത ആരാധകർക്ക് മറ്റുള്ളവർക്ക് ലഭിക്കുന്നതിലുപരിയായി പ്രത്യേക അവസരങ്ങളും ലഭ്യമാകും. ഇതിലൂടെ ഹോം മാച്ചുകൾക്ക് സ്റ്റേഡിയത്തിൽ ഏറ്റവും ആദ്യം മികച്ച സീറ്റുകൾ ബുക്ക് ചെയ്യുന്നതിനു സാധിക്കും. കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമിലൂടെ […]