കവിയൂർ കൂട്ടമരണം : സിബിഐയ്ക്ക് വീണ്ടും തിരിച്ചടി ; നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി
സ്വന്തം ലേഖിക തിരുവനന്തപുരം : കവിയൂർ കൂട്ടമരണക്കേസിൽ സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും തള്ളി. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നടപടി. കവിയൂർ മരണങ്ങൾ അത്മഹത്യ എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കവിയൂരിൽ ഒരു ക്ഷേത്ര പൂജാരിയും ഭാര്യയും മുന്നു മക്കളുമാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സിബിഐ കണ്ടെത്തിയത്. കൂട്ട ആത്മഹത്യ നടന്നത് മരിച്ചവരിലെ ഒരു പെൺകുട്ടിയെ ലൈംഗിംഗമായി പീഡിപ്പിക്കപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ്. മുൻപ് കോളിളക്കം സൃഷ്ടിച്ച കിളിരൂർ സ്ത്രീപീഡനകേസ്സിലെ മുഖ്യപ്രതി ലതാ നായർക്ക് താമസ സൗകര്യം ഒരുക്കിയതിന്റെ പേരിലുണ്ടായ […]