video
play-sharp-fill

കാശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവ്വീസുകൾ പുനഃസ്ഥാപിച്ചു, എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല

  സ്വന്തം ലേഖിക ശ്രീനഗർ: കശ്മീരിൽ 72 ദിവസത്തിന് ശേഷം പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവീസുകൾ പുന:സ്ഥാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ ഉണ്ടായ സംഘർഷ സാധ്യത കണക്കിലെടുത്താണ് സർക്കാർ ഇവിടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. പിന്നീട് ഇത് ഘട്ടം ഘട്ടമായി കാശ്മീരിന്റെ പലയിടത്തും പിൻവലിക്കുകയായിരുന്നു. അതേസമയം ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയ വഴി ഇന്ത്യാ വിരുദ്ധ കാര്യങ്ങൾ പ്രചരിക്കുന്നതും, സംഘർഷങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ സർക്കാർ റദ്ദാക്കിയത്. ഇന്ന് ഉച്ചയോടെ 40 ലക്ഷം […]

കാശ്മീരിലേക്കുള്ള പ്രതിപക്ഷ സംഘത്തിന്റെ യാത്ര അനവസരത്തിലായിപ്പോയി ; രാഹുലിന്റെ സന്ദർശനത്തെ വിമർശിച്ച് മായാവതി

സ്വന്തം ലേഖിക ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ സംഘം കശ്മീർ സന്ദർശിക്കുവാൻ പോയ നടപടിയെ വിമർശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. നേതാക്കളുടെ സന്ദർശനത്തിലൂടെ ബിജെപിക്കും ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നൽകുകയാണ് ചെയ്തതെന്ന് മായാവതി തുറന്നടിച്ചു. കശ്മീരിലെ സ്ഥിതി ശാന്തമാകുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണമെന്നും സർക്കാരിന് എന്തെങ്കിലും ചെയ്യാൻ അവസരം നൽകണമെന്നും മായാവതി പറഞ്ഞു. ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണ നിലയിലേക്കെത്തുവാൻ ഇനിയും സമയമെടുക്കും. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം പ്രശ്നം വഷളാക്കും, മായാവതി വ്യക്തമാക്കി. അതേസമയം, കശ്മീരിലെ […]

മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന് ; ചർച്ചയിൽ കാശ്മീർ മുഖ്യ വിഷയം

സ്വന്തം ലേഖിക ബിയാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു. അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം […]