കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട..! ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി; യുവതിയടക്കം 2 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. യുവതിയടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേർന്ന് പിടികൂടി.

വീണ്ടും സ്വർണ്ണ വേട്ട : പിടിയിലായത് അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണം

  സ്വന്തം ലേഖിക കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 65 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. മസ്‌കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശി ടി.പി നൗഷാദാണ് കസ്റ്റംസിന്റെ പിടിയിലായത്.വിമാനം ഇറങ്ങി വന്ന നൗഷാദ് ഉള്ളിൽ മൂന്നു അടിവസ്ത്രം ധരിച്ചാണ് ഇറങ്ങി വന്നത്.സംശയം തോന്നിയ കസ്റ്റം ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്‌ലിലെ സ്വർണ്ണം കണ്ടെത്തിയത്. മുകളിലുള്ള രണ്ട് അടിവസ്ത്രങ്ങളിൽ പേസ്റ്റ് രൂപത്തിലാക്കി സ്വർണ്ണം തേച്ച് പിടിരപ്പിച്ചിരിക്കുകയായിരുന്നു.ഏകദേശം 65 ലക്ഷം രൂപ വില വരുന്ന 1675 […]

ശബരിമലയിൽ വിമാനത്താവളം തുടങ്ങാൻ നടപടി ആരംഭിച്ചു : മുഖ്യമന്ത്രി

  സ്വന്തം ലേഖിക കണ്ണൂർ: ശബരിമലയിൽ വിമാനത്താവളം തുടങ്ങാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന് ഒരു വർഷം കൊണ്ടുണ്ടായ പ്രവർത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.’സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വിജയം. കൂടുതൽ വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടതാണ് നിർഭാഗ്യവശാൽ […]