video
play-sharp-fill

അക്കൗണ്ട് പൂട്ടിക്കുമെന്ന് കങ്കണയ്ക്ക് ട്വിറ്ററിന്റെ ഭീഷണി; ചൈനീസ് ടിക് ടോക് നിരോധിച്ചത് പോലെ നിന്നെയും ഞാന്‍ ബാന്‍ ചെയ്യുമെന്ന് കങ്കണയുടെ മറുപടി

സ്വന്തം ലേഖകന്‍ മുംബൈ: തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഏപ്പോള്‍ വേണമെങ്കിലും സസ്‌പെന്റ് ചെയ്യപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നുമാണ് കങ്കണയുടെ ട്വീറ്റ്. ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയില്‍ നിരോധിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ ട്വീറ്റ്; ”ഞാന്‍ നിയമവിരുദ്ധയുമായി യാതൊന്നും ചെയ്തിട്ടില്ല. എങ്കിലും ചൈനീസ് കളിപ്പാട്ടമായ ട്വിറ്റര്‍ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്നെങ്കിലും ഞാന്‍ ഇവിടെ നിന്ന് പോവുകയാണെങ്കില്‍ നിന്നെയും […]

പരമശിവനെ കളിയാക്കിയ തനിക്ക് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ? താണ്ഡവിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ നടി കങ്കണ റാവത്ത്

സ്വന്തം ലേഖകന്‍ മുംബൈ: ഹിന്ദുമതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് വിവാദത്തിലകപ്പെട്ട ‘താണ്ഡവ്’ വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. പരമശിവനെ കളിയാക്കിയ അലി അബ്ബാസിന് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ എന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്. പ്രതിഷേധം ശക്തമായതോടെ താണ്ഡവിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദു ദേവനായ […]

ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുകോൺ മാപ്പ് പറയണം ; കങ്കണ റണാവത്ത്

സ്വന്തം ലേഖകൻ കൊച്ചി : തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയാണ്.ആസിഡ് ആക്രമണത്തിന് ഇരയാവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുകോൺ മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ റണാവത്ത് രംഗത്ത്. ദീപികയുടെ ആ വീഡിയോ കണ്ടപ്പോൾ രംഗോലിയുടെ മനസ് വല്ലാതെ വേദനിച്ചു. ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി ഇത്തരം മാർഗങ്ങൾ സ്വീകരിക്കരുത്. അങ്ങനെ ആകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ദീപികയ്ക്ക് ഇതേക്കുറിച്ച് അവരുടേതായ വിശദീകരണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഈ സംഭവത്തിൽ ദീപിക മാപ്പ് പറയണം. തെറ്റ് ചെയ്യാത്തവരായി ആരുമില്ല, അതുകൊണ്ട് […]