കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ്…! പിടികൂടിയത് 70 ലിറ്റർ വ്യാജ മദ്യവും ബോട്ലിംഗ് യൂണിറ്റും ; നിർമാണം നടന്നത് കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവിന്റെ വീട്ടിൽ

സ്വന്തം ലേഖകൻ ഇടുക്കി : കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി. എക്സൈസിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവിന്റെ വീട്ടിൽ ആണ് വ്യാജമദ്യനിർമാണം നടന്നു വന്നിരുന്നത്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. പൂപ്പാറയില്‍ 35 ലിറ്റ‌ര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേർ പിടിയിലായ […]

കഞ്ഞിക്കുഴിയിലെ കുരുക്കഴിക്കാന്‍ ട്രാഫിക് പൊലീസ് മാത്രം വിചാരിച്ചാൽ പോരാ; ബസ് സ്റ്റാന്‍ഡ് ഉണ്ടായിട്ടും തുറന്ന് കൊടുക്കാതെ നഗരസഭ; നടപടി വൈകിപ്പിക്കുന്നതിന് പിന്നില്‍ ഒരു വിഭാഗം വ്യാപാരികളുടെയും നഗരസഭയുടേയും ഒത്തുകളി

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ മനോരമ-ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരങ്ങള്‍ വന്‍വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ ഏറ്റവും തിരക്കുള്ള ജംഗ്ഷനായ കഞ്ഞിക്കുഴിയിലും ട്രാഫിക് പൊലീസ് ഗതാഗത പരീക്ഷണങ്ങള്‍ നടപ്പിലാക്കിയത്. പക്ഷേ, ഇത്തവണ കണക്ക് കൂട്ടലുകള്‍ തെറ്റി. നിരത്തിലിറങ്ങിയരെ കൂടുതല്‍ കുരുക്കിലാക്കാന്‍ മാത്രമാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഉപകാരപ്പെട്ടത്. കഞ്ഞിക്കുഴി ജംഗ്ഷനിലെ തിരക്കിന്റെ പ്രധാനകാരണം അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മൂന്ന് ബസ് സ്റ്റോപ്പുകളാണ്. മുട്ടമ്പലം- കൊല്ലാട്, പുതുപ്പള്ളി-കറുകച്ചാൽ , മണര്‍കാട്- പാമ്പാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്ക് സ്റ്റോപ്പനുവദിച്ചിരിക്കുന്നത് ഏറ്റവും തിരക്കുള്ള വഴികളിലാണ്. ബസുകള്‍ക്ക് റോഡരുകിൽ […]

നമ്മുടെ കുഞ്ഞുങ്ങൾ നന്മയുള്ളവരല്ലെന്ന് ആര് പറഞ്ഞു?; നടക്കാൻ ബുദ്ധിമുട്ടുള്ള ആൾക്ക് കൈത്താങ്ങായി സ്കൂൾ വിദ്യാർഥികൾ ; കോട്ടയം കഞ്ഞിക്കുഴിയിൽ നിന്ന് പകർത്തിയ ചിത്രത്തിലെ സ്കൂൾ കുട്ടികളെ അന്വഷിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം : ലഹരിയും ഓൺലൈൻ ഗെയിമുകളും മാത്രമാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ലോകമെന്ന അബദ്ധ ധാരണ സമൂഹത്തിൽ പലർക്കുമുണ്ട്. കുട്ടികളെപ്പറ്റി ദിവസവും പത്രത്തിലും ഓൺലൈൻ മീഡിയകളിലും വരുന്ന വാർത്തകളിൽ അധികവും കേൾക്കാൻ അത്ര സുഖമുള്ളതല്ല എന്നതാണ് അതിന് കാരണം. പക്ഷേ, സ്കൂൾ കുട്ടികളെ മുഴുവൻ അടച്ചാക്ഷേപിക്കാൻ വരട്ടെ. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിലെ സ്കൂൾ കുട്ടികളെ തിരഞ്ഞു നടക്കുകയാണ് സോഷ്യൽ മീഡിയ. കോട്ടയം കഞ്ഞിക്കുഴിയിൽ വെച്ച് വഴി ക്രോസ് ചെയ്യുവാൻ നിന്ന സുഖമില്ലാത്ത പ്രായംചെന്ന ആളെ രണ്ട് സ്കൂൾ കുട്ടികൾ കൈപിടിച്ച് വഴി […]