വാടകയ്ക്കെടുത്ത കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ; പരിശോധനയിൽ കണ്ടെത്തിയത് 177 കിലോ കഞ്ചാവ്; പോലീസ് അന്വേഷണം
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ 177 കിലോ കഞ്ചാവ് കണ്ടെത്തി. പള്ളുരുത്തി കേന്ദ്രീയ നഗറിന് സമീപത്താണ് മാരുതി നെക്‌സ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്ത്. 10 ദിവസം മുമ്പ് കടവന്ത്ര സ്വദേശികൾ വാടകയ്ക്കെടുത്ത കാറാണ് വഴിയരികില്‍ കണ്ടെത്തിയത്. കാര്‍ വാടകയ്ക്ക് നല്‍കിയവര്‍ തിരികെ ലഭിക്കാതെ വന്നപ്പോഴാണ് അന്വേഷണം നടത്തിയത്. കാർ നിറയെ ചാക്കുകെട്ടുകൾ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കാര്‍ വാടകയ്ക്ക് എടുത്തവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.