play-sharp-fill

ആശുപത്രിയിലേക്ക് മറ്റുന്നതിനിടയിൽ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു; കനിവ് 108 ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. പേരൂര്‍ക്കട കല്ലയം പ്ലാവിള സ്വദേശിനിയായ 26 കാരിയാണ് ആംബുലൻസിനുള്ളിൽ സുഖപ്രസവം നടത്തിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിൻ്റെ സേവനം തേടുകയായിരുന്നു. ആംബുലന്‍സ് പൈലറ്റ് അനീഷ് എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വിജയപ്രസസ് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി. എന്നാല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വിജയപ്രസാദിൻ്റെ പരിശോധനയില്‍ പ്രസവം നടക്കാതെ മുന്നോട്ട് പോകുന്നത് […]

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ വീണത് 108 ആംബുലൻസിന് മുന്നിൽ : ആംബുലൻസ് ജീവനക്കാർ രക്ഷകരായതോടെ അലിയാർക്ക് ഇത് രണ്ടാം ജന്മം

സ്വന്തം ലേഖകൻ കട്ടപ്പന: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ വീണത് നിർത്തിയിട്ട കനിവ് 108 ആംബുലൻസിന് മുന്നിൽ. കെ.ഫോൺ ലൈൻ ജോലിക്കിടെ ലൈൻമാൻ ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് (50) വൈദ്യുതി ആഘതമേറ്റ് ആംബുലൻസിനു മുൻപിൽ വീണത്. അടിമാലി -കുമളി ദേശീയപാതയിൽ 185 ൽ കട്ടപ്പന വാഴവരയിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ലൈൻ വലിക്കുന്നതിനിടെയാണ് അലിയാർക്ക് ഷോക്കേറ്റത്. റോഡിനു കുറുകെലൈൻ കമ്പികൾ കിടന്നിരുന്നത്. അതിതിനാൽ തന്നെ ഈ സമയം ഇടുക്കിയിൽ നിന്ന് തിരികെ വന്ന 108 ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ […]

ജീവൻ രക്ഷിക്കുന്നവർക്ക് കൊടുക്കാനും പണമില്ല : അപകടം നടന്നാൽ കനിവ് 108 ലേക്ക് വിളിക്കാൻ നിൽക്കണ്ട ; കനിവ് ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജീവൻ രക്ഷിക്കുന്നവർക്ക് കൊടുക്കാനും പണമില്ല. ശമ്പള പ്രതിസന്ധിയെ തുടർന്ന് കനിവ് 108 ആംബുലൻസ് ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്കും. ജീവനക്കാർ ക്ക് ശമ്പളം ലഭിക്കാത്തതും കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് പണിമുടക്കാൻ കാരണമെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു. കേരള സർക്കാരിന് കീഴിൽ ജി.വി.കെ ഇഎംആർഐ എന്ന തെലങ്കാനാ ആസ്ഥാനമായ കമ്പനിയാണ് ആംബുലൻസുകളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെയുളള ആനുകൂല്യങ്ങളുടെ കാര്യത്തിൽ കമ്പനി കബളിപ്പിച്ചുവെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായിട്ടാണ് […]