നന്ദ വിനോദ് ആത്മഹത്യ ചെയ്തത് നമ്പർ ബ്ലോക്ക് ചെയ്തതിന്, പ്രേരണ കുറ്റത്തിന് കാമുകൻ അറസ്റ്റിൽ, മരണത്തിന് അര മണിക്കൂർ മുമ്പ് ശുഹൈബുമായി നന്ദ വിഡിയോ കോൾ വഴി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് യുവതി തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ ആത്മഹത്യ ചെയ്തത്. നന്ദ തൂങ്ങി മരിക്കുന്നുണ്ടെന്ന് യുവാവ് തന്നെയാണ് പോലീസിൽ അറിയിച്ചത്.
ബിരുദ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി യുവാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുൾ ശുഹൈബ് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലാമി പള്ളി സ്വദേശിയും പാചക തൊഴിലാളിയുമായ വിനോദ് കുമാറിൻ്റെ മകൾ നന്ദ വിനോദ് ( 21 ) വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. പടന്നക്കാട് സികെ നായർ കോളജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നന്ദ. മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണത്തിന് അര മണിക്കൂർ മുമ്പ് ശുഹൈബുമായി നന്ദ […]