നന്ദ വിനോദ് ആത്മഹത്യ ചെയ്തത് നമ്പർ ബ്ലോക്ക് ചെയ്തതിന്, പ്രേരണ കുറ്റത്തിന് കാമുകൻ അറസ്റ്റിൽ, മരണത്തിന് അര മണിക്കൂർ മുമ്പ് ശുഹൈബുമായി നന്ദ വിഡിയോ കോൾ വഴി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് യുവതി തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ ആത്മഹത്യ ചെയ്തത്. നന്ദ തൂങ്ങി മരിക്കുന്നുണ്ടെന്ന് യുവാവ് തന്നെയാണ് പോലീസിൽ അറിയിച്ചത്.
ബിരുദ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി യുവാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുൾ ശുഹൈബ് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലാമി പള്ളി സ്വദേശിയും പാചക തൊഴിലാളിയുമായ വിനോദ് കുമാറിൻ്റെ മകൾ നന്ദ വിനോദ് ( 21 ) വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. പടന്നക്കാട് സികെ നായർ കോളജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നന്ദ. മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.
മരണത്തിന് അര മണിക്കൂർ മുമ്പ് ശുഹൈബുമായി നന്ദ വിഡിയോ കോൾ വഴി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് യുവതി തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ ആത്മഹത്യ ചെയ്തത്. അതേ സമയം നന്ദു തൂങ്ങി മരിക്കുന്നുണ്ടെന്ന് യുവാവ് തന്നെയാണ് പോലീസിൽ അറിയിച്ചത്. ഇതേ തുടർന്ന് വീട്ടുകാർ രണ്ടാം നിലയിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. യുവതിയും ശുഹൈബും രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.
നന്ദുവിൻ്റെ ഫോൺ വിളി ഒഴിവാക്കാനായി രണ്ടു ദിവസം മുമ്പ് ശുഹൈബ് യുവതിയുടെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. ശുഹൈബിനെ പിന്നീട് വിളിച്ചാൽ കിട്ടാത്തതിനാൽ വേറൊരു നമ്പറിൽ വിളിച്ച് യുവതി കാര്യമന്വേഷിച്ചിരുന്നു. ബ്ലോക്ക് നീക്കാൻ യുവതി ആവശ്യപ്പെട്ടെങ്കിലും ശുഹൈബ് അതിന് തയ്യാറായില്ല. തന്നെ മനപ്പൂർവം ഒഴിവാക്കുന്നതായി മനസിലാക്കിയ യുവതി താൻ ആത്മഹത്യ ചെയ്യുമെന്ന് ശുഹൈബിനെ അറിയിച്ചിരുന്നു. പിന്നീട് വീഡിയോ കോൾ കട്ട് ചെയ്ത് ഷാൾ കഴുത്തിൽ കുരുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം കൊവ്വൽ പള്ളിയിലെ ശ്മശാനത്തിൽ സംസ്ക്കരിച്ചു. തുടർന്ന് പോലീസ് നന്ദുവിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചത് ശുഹൈബാണെന്ന് മനസിലായത്. പിന്നീട് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ ആത്മഹത്യക്കുള്ള കാരണം പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് യുവാവിനെ അറസ്റ്റുചെയ്തു. ഹോസ് ദുർഗ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻ്റുചെയ്തു.