പുതിയ പാർലമെന്റ് ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാം; രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം; ചരിത്ര നേട്ടത്തിന് സർക്കാരിനെ അഭിനന്ദിച്ച് കമൽ ഹാസൻ
സ്വന്തം ലേഖകൻ ചെന്നൈ: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കണമെന്ന് നടനും നീതിമയ്യം നേതാവുമായ കമൽ ഹാസൻ. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഈ ചരിത്ര നേട്ടത്തിന് സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. രാഷ്ട്രപതിയെ പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത വിയോജിപ്പ് നിലനിൽക്കെ തന്നെ. ഉദ്ഘാടനം ഞാൻ നിങ്ങളോടൊപ്പം ആഘോഷിക്കുന്നു.’- അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ പുതിയ വീട്ടിൽ എല്ലാ കുടുംബാഗങ്ങളും താമസിക്കേണ്ടതാണ്. താൻ പങ്കാളിത്ത ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പൊതു വേദികളിലും പുതിയ […]