മരണത്തിലും 7 പേര്‍ക്ക് പുതു ജീവന്‍ പകര്‍‌ന്ന് കൈലാസ്; മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം..! അഭിമാനനേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്..!! ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരിൽ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളും ചേർന്ന് യാത്രയാക്കി. ഇതുൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിൽ നാല് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് വിജയിച്ചത്. […]

മരണത്തിന് ജാതിയും,മതവും രാഷ്ട്രീയവുമില്ല..! തന്റെ മരണത്തിലൂടെ ഏഴുപേർക്ക് പുതുജീവൻ നൽകിയ കൈലാസ്നാഥിന്റെ കുടുംബത്തിനായി നമുക്കും കൈകോർക്കാം..!

സ്വന്തം ലേഖകൻ കോട്ടയം : ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കോട്ടയം താഴ്ത്തങ്ങാടി സ്വദേശി കൈലാസനാഥ് വിട പറഞ്ഞത് ഏഴു പേർക്ക് പുതുജീവൻ ഏകിയാണ്. കൈലാസ് നാഥിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ ദാനം നല്‍കി. കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജിനാണ് ലഭിച്ചത്. ജീവിതത്തിലും നാടിനും നാട്ടുകാർക്കും തണലായി നിന്ന കൈലാസനാഥ് മരണത്തിലും മറ്റുള്ളവർക്ക് താങ്ങായി. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 23 കാരൻ . കുടുംബത്തിന്റെ […]