മരണത്തിന് ജാതിയും,മതവും രാഷ്ട്രീയവുമില്ല..! തന്റെ മരണത്തിലൂടെ ഏഴുപേർക്ക് പുതുജീവൻ നൽകിയ  കൈലാസ്നാഥിന്റെ  കുടുംബത്തിനായി നമുക്കും കൈകോർക്കാം..!

മരണത്തിന് ജാതിയും,മതവും രാഷ്ട്രീയവുമില്ല..! തന്റെ മരണത്തിലൂടെ ഏഴുപേർക്ക് പുതുജീവൻ നൽകിയ കൈലാസ്നാഥിന്റെ കുടുംബത്തിനായി നമുക്കും കൈകോർക്കാം..!

സ്വന്തം ലേഖകൻ

കോട്ടയം : ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കോട്ടയം താഴ്ത്തങ്ങാടി സ്വദേശി കൈലാസനാഥ് വിട പറഞ്ഞത് ഏഴു പേർക്ക് പുതുജീവൻ ഏകിയാണ്.
കൈലാസ് നാഥിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ ദാനം നല്‍കി. കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജിനാണ് ലഭിച്ചത്.

ജീവിതത്തിലും നാടിനും നാട്ടുകാർക്കും തണലായി നിന്ന കൈലാസനാഥ് മരണത്തിലും മറ്റുള്ളവർക്ക് താങ്ങായി. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 23 കാരൻ . കുടുംബത്തിന്റെ ഇനി മുന്നോട്ടുള്ള സംരക്ഷണത്തിനായി
നമുക്ക് എല്ലാം മറന്ന് ഒത്തുച്ചേരാം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈലാസ്നാഥിന്റെ വേർപാടിൽ അനുശോചനം രേഖപെടുത്തികൊണ്ട് താഴത്തങ്ങാടി എസ്എൻഡിപിക്ക്
സമീപം വെച്ച് അനുസ്മരണ യോഗം ചേർന്നു.
പ്രദേശത്തെ വിവിധ
രാഷ്ട്രീയ, സാമുദായിക,
മതനേതാക്കളും, കൈലാസനാഥന്റെ കൂട്ടുകാരും, നാട്ടുകാരും പങ്കെടുത്തു.

കുടുംബത്തെ സഹായിക്കാൻ
മനസ്സ് ഉള്ളവർക്കായി……
Bank Details…
Manoj P S
Alc No: 67242359852
IFSC Code: SBIN0070223
SBl Thiruvarppu Branch
Gpay No…9526480183