കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവം..!! പ്രതി അരുൺ തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ കോട്ടയം : കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് രണ്ടാം തീയതിയാണ് അരുൺ വിദ്യാധരൻ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മുറിയെടുത്തത്. പെരിന്തൽമണ്ണ സ്വദേശി രാജേഷ് കുമാർ എന്ന പേര് നൽകിയാണ് ഇയാൾ മുറിയെടുത്തത്. ഇയാൾ മുറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ഇന്നലെ രാത്രി അരമണിക്കൂർ നേരത്തേക്ക് പുറത്ത് പോയ ഇയാൾ മദ്യപിച്ചാണ് തിരിച്ചെത്തിയത്. ലോഡ്ജ് ജീവനക്കാർ […]

കണക്ക് തീര്‍ക്കും കളം പിടിക്കും; കടുത്ത മത്സരത്തിന് കുട പിടിക്കാന്‍ കടുത്തുരുത്തി

സ്വന്തം ലേഖകന്‍ കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ഇടത്പക്ഷ പ്രവേശനത്തിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാന ശ്രദ്ധ നെടുകയാണ് കടുത്തുരുത്തി മണ്ഡലം. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പിളര്‍പ്പ് ഏറ്റവുമധികം ബാധിക്കുന്ന മണ്ഡലവും കടുത്തുരുത്തി തന്നെ. പഴയ പാലാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഇപ്പോള്‍ കടുത്തുരുത്തിയിലാണ്. മാണിയുടെ തറവാട് ഉള്‍പ്പെടുന്ന മരങ്ങാട്ട്പിള്ളിയും കടുത്തുരുത്തി മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. 1957 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. പി സി തോമസ് രണ്ട് തവണ […]