സ്വകാര്യ ആശുപത്രികളിൽ ഇനി കാരുണ്യമില്ല..! സർക്കാരിന്റെ കാരുണ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ; നടപടി 200 കോടി രൂപ കുടിശിഖ വന്നതിന് പിന്നാലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കേരള ഹോസ്പിറ്റൽസ് അസോസിയേഷൻ. ജൂലൈ ഒന്ന് മുതൽ വിട്ട് നിൽക്കുമെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള കുടിശ്ശിക തുകയായ 200 കോടി രൂപ നൽകാത്തതിലും കാരുണ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിലെ പുതിയ മാനദണ്ഡങ്ങളിലും പ്രതിഷേധിച്ചാണ് നടപടി. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ നിന്ന് പൂർണമായും പിൻമാറാനാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി കോവിഡ് സാഹചര്യത്തിൽ ജൂൺ 30 വരെ നീട്ടിയിരുന്നു. […]

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഇനി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ ഉണ്ടാവില്ല ; പകരം പദ്ധതി നടപ്പാക്കുക സര്‍ക്കാര്‍ നേരിട്ട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം :കാരുണ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി. പകരം അഷറന്‍സ് സ്വഭാവത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്താന്‍ കാസ്പ് സ്‌പെഷല്‍ ഓഫിസര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ കാരുണ്യാ സുരക്ഷാ പദ്ധതിയിലെ അംഗങ്ങള്‍ക്ക് എം പാനല്‍ ചെയ്ത് സ്വകാര്യ ആശുപത്രികളിലടക്കം ഈ സൗകര്യം ലഭ്യമാകും. ചികിത്സാ ​ചെ​ല​വ്​ ചി​സ്​ പ​ദ്ധ​തി മാ​തൃ​ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട്​ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന​തിനാൽ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാകും. ഈ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ സ്വ​ത​ന്ത്ര സ്വ​ഭാ​വ​ത്തി​ല്‍ സ്​​റ്റേ​റ്റ്​ ഹെ​ല്‍​ത്ത്​ ഏ​ജ​ന്‍​സി (എ​സ്.​എ​ച്ച്‌.​എ) രൂ​പ​വ​ത്​​ക​രി​ക്കും. 33 […]