കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഇനി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ ഉണ്ടാവില്ല ; പകരം പദ്ധതി നടപ്പാക്കുക സര്‍ക്കാര്‍ നേരിട്ട്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഇനി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ ഉണ്ടാവില്ല ; പകരം പദ്ധതി നടപ്പാക്കുക സര്‍ക്കാര്‍ നേരിട്ട്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം :കാരുണ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി. പകരം അഷറന്‍സ് സ്വഭാവത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്താന്‍ കാസ്പ് സ്‌പെഷല്‍ ഓഫിസര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

ഇതോടെ കാരുണ്യാ സുരക്ഷാ പദ്ധതിയിലെ അംഗങ്ങള്‍ക്ക് എം പാനല്‍ ചെയ്ത് സ്വകാര്യ ആശുപത്രികളിലടക്കം ഈ സൗകര്യം ലഭ്യമാകും. ചികിത്സാ ​ചെ​ല​വ്​ ചി​സ്​ പ​ദ്ധ​തി മാ​തൃ​ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട്​ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന​തിനാൽ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ സ്വ​ത​ന്ത്ര സ്വ​ഭാ​വ​ത്തി​ല്‍ സ്​​റ്റേ​റ്റ്​ ഹെ​ല്‍​ത്ത്​ ഏ​ജ​ന്‍​സി (എ​സ്.​എ​ച്ച്‌.​എ) രൂ​പ​വ​ത്​​ക​രി​ക്കും. 33 ത​സ്​​തി​ക​ക​ളും ഒരുക്കിയിട്ടുണ്ട്.

ആ​യു​ഷ്​​മാ​ന്‍ ഭാ​ര​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര നി​ര്‍​ദേ​​ശാ​നു​സ​ര​ണം ചി​യാ​ക്കി​നാ​യി​യി​രു​ന്നു (കോം​പ്രി​ഹെ​ന്‍​സി​വ്​ ഹെ​ല്‍​ത്ത് എമര്‍ജന്‍സി ഓഫ് കേരള ) എസ്.എച്ച്.എയുടെ താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല.

കാ​രു​ണ്യ പ​ദ്ധ​തി അ​ഷ്വ​റ​ന്‍​സ്​ സ്വ​ഭാ​വ​ത്തി​ലേ​ക്ക്​ മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​സ്.​എ​ച്ച്‌.​എ സ്വ​ത​ന്ത്ര​മാ​യി ആ​രം​ഭി​ക്കു​ന്ന​ത്.​ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൊ​ന്നും മാ​റ്റ​മു​ണ്ടാ​കി​ല്ല.

നിലവില്‍  42 ല​ക്ഷം അം​ഗ​ങ്ങ​ളാ​ണ്​ കാ​രു​ണ്യ സുരക്ഷാ പ​ദ്ധ​തി​യി​ലു​ള്ള​ത്. സംസ്ഥാനത്ത്  റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക്​ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ (ഗോ​ള്‍​ഡ​ന്‍ അ​വ​ര്‍) ല​ഭ്യ​മാ​ക്കേ​ണ്ട അ​ടി​യ​ന്ത​ര ചി​കി​ത്സ​യു​ടെ​ ചു​മ​ത​ല ഇ​നി സ്​​റ്റേ​റ്റ്​ ഹെ​ല്‍​ത്ത്​ ഏ​ജ​ന്‍​സി​ക്ക്(​എ​സ്.​എ​ച്ച്‌.​എ).

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്കാ​യു​ള്ള സ​മ​ഗ്ര ട്രോ​മാ കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ​യും നോ​ഡ​ല്‍ ഏ​ജ​ന്‍​സി എ​സ്.​എ​ച്ച്‌.​എ ആ​ണ്‌. ‘ഗോ​ള്‍​ഡ​ന്‍ അ​വ​ര്‍’ ചി​കി​ത്സ​ക്ക്​ റോ​ഡ്​ ഫ​ണ്ട്​ ബോ​ര്‍​ഡ്​ നീ​ക്കി​വെ​ച്ച 40 കോ​ടി വി​നി​യോ​ഗി​ക്കാ​ന്‍ എ​സ്.​എ​ച്ച്‌.​എ​ക്ക്​ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കിയിട്ടുണ്ട്.