‘ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല’; ആരോപണങ്ങൾ പാർട്ടി പരിശോധിക്കും ; സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല : കെ.കെ. ശൈലജ

സ്വന്തം ലേഖകൻ കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് കെ.കെ. ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല. കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും അതിനു സാധിച്ചില്ലെങ്കിൽ അവരെ മാറ്റി നിർത്തുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേഴ്സണൽ സ്റ്റാഫംഗം രാഗിന്ദിനെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു. സംസ്ഥാനമാകെ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ. ജില്ലാ നേതൃത്വം പലയാവർത്തി […]

‘ആ പരിഹാസവും വിമര്‍ശനവും പൊറുക്കാനാവാത്ത തെറ്റ്’; ദിവ്യ എസ് അയ്യരെ പിന്തുണച്ച് കെ കെ ശൈലജ; അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് കെ കെ ശൈലജ; പ്രതികരണം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ

പൊതുപരിപാടിയിൽ കുഞ്ഞുമായി എത്തിയതിന്റെ പേരിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർക്ക് നേരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. പിഞ്ചുകുഞ്ഞുമായി പരിപാടിയിൽ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് കെ കെ ശൈലജ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങൾ കാണാൻ ആർക്കാണ് കഴിയുന്നതെന്ന് ശെെലജ ടീച്ചർ ചോദിക്കുന്നു. സ്ത്രീകൾ പൊതുപ്രവർത്തനത്തിന് പോകുമ്പോൾ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും […]