‘ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല’; ആരോപണങ്ങൾ പാർട്ടി പരിശോധിക്കും ; സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല : കെ.കെ. ശൈലജ

‘ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല’; ആരോപണങ്ങൾ പാർട്ടി പരിശോധിക്കും ; സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല : കെ.കെ. ശൈലജ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് കെ.കെ. ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും.
സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല. കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും അതിനു സാധിച്ചില്ലെങ്കിൽ അവരെ മാറ്റി നിർത്തുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ പേഴ്സണൽ സ്റ്റാഫംഗം രാഗിന്ദിനെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനമാകെ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ. ജില്ലാ നേതൃത്വം പലയാവർത്തി മുന്നറിയിപ്പ് നൽകിയിട്ടും തില്ലങ്കേരി ലോക്കൽ കമ്മിറ്റിയിലെ അംഗങ്ങളും15 ലധികം ബ്രാ‌ഞ്ചുകളിലെ പ്രവർത്തകരും ആകാശിന് പിന്തുണ നൽകുന്നുണ്ട്.

ഇവർ ആരാണെന്ന് പാർ‍ട്ടിക്ക് മനസിലായിട്ടുണ്ടെന്നും ഇനി സഹകരിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ നൽകുന്ന മുന്നറിയിപ്പ്.