play-sharp-fill

മാധ്യമ പ്രവർത്തകർ റിപ്പോർട്ടിങ്ങിനായി പോകുമ്പോൾ മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം : കർശന നിർദ്ദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൂട്ടത്തോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ കേന്ദ്രം. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർ ആരോഗ്യമുൻകരുതൽ മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ആരോഗ്യ സംരക്ഷണത്തിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. റിപ്പോർട്ടർമാർക്കൊപ്പം കാമറാമാൻമാരും ഫോട്ടോഗ്രാഫർമാരും അടക്കം എല്ലാവരും ഇത് പാലിക്കണം. അതോടൊപ്പം മാധ്യമസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകൾ വാർത്താശേഖരണത്തിന് പോകുന്നവർക്കൊപ്പം […]

ഇതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല, പാലിൽ വിഷം ചേർക്കലാണ് : മാധ്യമപ്രവർത്തകർക്കെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ലോകത്തെ വൻശക്തിയായ അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടതും തുടർന്ന് അതിന് പിന്നാലെയുണ്ടായ അമേരിക്കയുടെ ഭീഷണിയും നിരവധി വിമർശങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകളെ മാധ്യമപ്രവർത്തകർ വളച്ചൊടിച്ചു എന്ന് ആരോപിച്ച് ബി.ജി.പി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയുടെ നിരോധന നീക്കം കോറോണയിൽ പെട്ട് ഉഴറുന്ന അമേരിക്കയെ കൂടുതൽ കുഴപ്പത്തിലാക്കി. ഇതോടെ ട്രംപ് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിലക്ക് നീക്കാൻ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച […]

രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് കേരളത്തിൽ എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് സംസ്ഥാനത്ത് എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പാസ് സൗകര്യമുണ്ടാകും. മാധ്യമപ്രവർത്തകരും സർക്കാർ ജീവനക്കാരും അവരുടെ ഐഡൻന്റിറ്റി കാർഡ് ഉപയോഗിച്ചാൽ മതി. അതേസമയം അക്രഡിറ്റേഷൻ കാർഡില്ലാത്ത മാധ്യമപ്രവർത്തകർക്ക് അതത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് മതി. കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും പാസ് സൗകര്യം ഉപയോഗിക്കാം. കൊറിയർ സർവീസ് നിലയ്ക്കുന്നു എന്ന ഭീതി ഉണ്ടായിട്ടുണ്ടെന്നും മരുന്നുകളും മറ്റും ദൂരസ്ഥലങ്ങളിലേക്കെത്തിക്കേണ്ട […]

മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് മാത്രം യാത്ര ചെയ്യാം ; സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം : ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൂടാതെ ആവശ്യസേവനങ്ങൾക്ക് പാസ് നൽകുമെന്ന് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം.അതേസമയം തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകുന്നതെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. പാസുകൾ ജില്ലാ പോലീസ് മേധാവികൾ നൽകും. മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. ടാക്‌സിയും ഒട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും […]

മാധ്യമപ്രവർത്തക്കെതിരായ കേസ് അവസാനിപ്പിക്കണം ; ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല : പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല.മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിക്കണം.കേസെടുക്കാൻ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പൊലീസിൽ സമ്മർദം ചെലുത്തിയിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി തേടി എം. വിൻസെൻറ് നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്.മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസമാണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. ജനുവരി പതിനാറിന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ വാർത്തസമ്മേള നത്തിനിടെ തന്നെ […]

ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ, സാമാന്യബുദ്ധിയുള്ള പൊലീസുകാരൻ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത് : ഡിജിപിയെ പരിഹസിച്ച് ടി.ആസിഫ് അലി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യൽ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ,സാമാന്യ ബുദ്ധിയുള്ള പൊലീസുകാരൻ ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ പരിഹസിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ടി. ആസിഫ് അലി. വിഷയത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും ആസിഫ് അലി പറഞ്ഞു. കേരള പൊലീസ് ഉത്തർപ്രദേശിലെ യോഗിയുടെ പൊലീസിനോട് മത്സരിക്കുകയാണ്. കേസിൽ പ്രതിസ്ഥാനത്തുള്ള മാധ്യമപ്രവർത്തകൻ പി.ജി സുരേഷ് കുമാർ ചെയ്ത തെറ്റ് എന്താണെന്നും ആസിഫ് അലി ചോദിച്ചു. ജനുവരി […]

ഇവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട് : മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെ പരാതിയുമായി ടി.പി സെൻകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെ എതിരേ മുൻ ഡിജിപി ടി.പി. സെൻകുമാർ പൊലീസിൽ പരാതി നൽകി. എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകനായ റഷീദ് കടവിലുമായി തർക്കമുണ്ടായിരുന്നു. എന്നാൽ, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു സെൻകുമാറിന്റെ പരാതിയിൽ പറയുന്നത്. റഷീദിനെ കൂടാതെ […]