ഹാവൂ ഒരുവിധം കടന്നു കൂടി; ഇത് ഉമ്മന്‍ചാണ്ടി യുഗത്തിന്റെ അന്ത്യമോ..!; അരലക്ഷം വോട്ട് ലീഡ് പ്രതീക്ഷിച്ച ഉമ്മന്‍ചാണ്ടിയ്ക്ക് 7476 ലീഡ് മാത്രം; താരമായ് ജെയ്ക് സി തോമസ്
തേര്‍ഡ് ഐ ന്യൂസ് കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ താരാമായത് ജെയ്ക്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ് കേരളത്തില്‍ യുഡിഎഫ്. കോണ്‍ഗ്രസ് ആചാര്യനായ ഉമ്മന്‍ചാണ്ടി ഭാഗ്യം കൊണ്ട് നേടിയ വിജയത്തിനേക്കാള്‍ പുതുപ്പള്ളി ആഘോഷിക്കുന്നത് പുതുയുഗപ്പിറവിക്ക് നിയോഗമായ ജെയ്ക് സി തോമസിന്റെ പരാജയമാണ്. യാക്കോബായ വിഭാഗത്തിന് വന്‍ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാഗം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 750 വോട്ടിന്റെ ലീഡാണ് പാമ്പാടിയില്‍ […]